Tags Corona in qatar
Tag: corona in qatar
ഖത്തറിലെ പള്ളികളില്‍ നിയന്ത്രണം; ഒരു നമസ്കാരത്തിന് പള്ളി തുറന്നിടുക 20 മിനിറ്റ് മാത്രം
ദോഹ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പള്ളികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഔഖാഫ് മന്ത്രാലയം നിര്‍ദേശിച്ചു. പള്ളി പരിപാലിക്കുന്നവരും പ്രാര്‍ഥനയ്ക്കായി പോകുന്നവരും ഈ നിബന്ധനകള്‍ പാലിക്കണം.
കൊറോണ പകരുന്നത് തടയാന്‍ പള്ളികളില്‍ താഴെ...
കൊറോണ: ഇറാനില്‍ നിന്ന് എത്തിച്ച 121 പേരെ പുറത്തുവിട്ടു
ദോഹ: കൊറോണ പടര്‍ന്നുപിടിച്ച ഇറാനില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഖത്തറിലെത്തിച്ച് മാറ്റിപ്പാര്‍പ്പിച്ചവരില്‍ 121 പേരെ പുറത്തുവിട്ടു. ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്ന ഇവര്‍ക്ക് അന്താരാഷ്ട്ര നിവലാരപ്രകാരം നടത്തിയ പരിശോധനയില്‍ കൊറോണ ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് പുറത്തുവിട്ടത്.
ഇറാനില്‍...
ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള ബജറ്റ് എയര്‍ലൈനുകളെല്ലാം നിര്‍ത്തി; സാധാരണക്കാരായ യാത്രക്കാര്‍ കുരുക്കില്‍
ദോഹ: കൊറോണയെ തുടര്‍ന്നുള്ള പ്രതിസന്ധി കാരണം ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള ബജറ്റ് എയര്‍ലൈന്‍ സര്‍വീസുകളെല്ലാം നിര്‍ത്തി. ഖത്തര്‍ എയര്‍വെയ്സ് മാത്രമാണ് ഇപ്പോള്‍ കേരളത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ...
ഖത്തറില്‍ 238 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; പുതുതായി രോഗം പകര്‍ന്നത് നേരത്തേ ബാധിച്ച മൂന്നുപേരില്‍ നിന്ന്
ദോഹ: ഖത്തറില്‍ 238 പേര്‍ക്കു കൂടി കൊറോണ രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 262 ആയി.
പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രവാസികളാണ്. കഴിഞ്ഞ ഞായറാഴ്ച്ച രോഗം കണ്ടെത്തിയ...
പഠനം മുടങ്ങാതിരിക്കാന്‍ ഖത്തറിലെ സ്കൂളുകള്‍ വെര്‍ച്വല്‍ ക്ലാസുകള്‍ ഒരുക്കുന്നു
ദോഹ: കൊറോണ വൈറസ് പടരുന്നത് ഒഴിവാക്കാന്‍ സ്കൂളുകളും കോളജുകളും അടച്ചതോടെ പഠനം മുടങ്ങാതിരിക്കാന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടി അധികൃതര്‍. വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് തന്നെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആവും വിധം വെര്‍ച്വര്‍...
കൊറോണ: വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഖത്തറില്‍ നിരവധി പേര്‍ക്കെതിരേ കേസ്
ദോഹ: കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഖത്തറില്‍ നിരവധി പേര്‍ക്കെതിരേ കേസ്. കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും...
ഖത്തര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഇന്ന് തുറക്കും; വിപണിയില്‍ പരിശോധന കര്‍ശനമാക്കും
ദോഹ: ഖത്തര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഇന്നു മുതല്‍ പൂര്‍ണ തോതില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാര വ്യവസായ മന്ത്രാലയത്തിലെ സപ്ലൈ ആന്റ് സ്ട്രാറ്റജിക് ഇന്‍വെന്ററി ഡയറക്ടര്‍ അബ്ദുല്ല ഖലീഫ അല്‍ കുവാരി പറഞ്ഞു. മാര്‍ക്കറ്റ്...
കൊറോണയെ നേരിടാന്‍ ഖത്തര്‍ സുസജ്ജം; പരിഭ്രാന്തി വേണ്ട; ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ സുലഭം
ദോഹ: കൊറോണയെ നേരിടാന്‍ ഖത്തര്‍ സുസജ്ജമാണെന്നും ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ആവശ്യത്തിന് സാധന സാമഗ്രികള്‍ സ്റ്റോക്കുള്ള സാഹചര്യത്തില്‍ ആളുകള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപോര്‍ട്ട് ചെയ്തു. ഖത്തര്‍...
ഖത്തറില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ; സെന്‍ട്രല്‍ മാര്‍ക്കറ്റും ഒരു ഹൈപ്പര്‍ മാര്‍ക്കറ്റും അടച്ചു
ദോഹ: ഖത്തറില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മൊത്തം കൊറോണ ബാധിതരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി ബന്ധപ്പെട്ടിരുന്ന...
കോറോണ ഭീതി; ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു; ഇന്ത്യക്കാര്‍ക്ക് വിലക്ക്
ദോഹ: ഖത്തറില്‍ ഇന്ന് മൂന്നുപേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് നാളെ മുതല്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനിച്ചു. ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെയാണ് സ്കൂളുകള്‍, യൂനിവേഴ്സിറ്റികള്‍, നഴ്സറികള്‍ എന്നിവ...
കൊറോണ: ഖത്തറില്‍ സ്കൂളുകള്‍ അടക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രാലയം
ദോഹ: 12 പേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് സ്കൂളുകള്‍ അടക്കേണ്ട സാഹചര്യമില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
22...
ഖത്തറില്‍ കൊറോണബാധിതരുടെ എണ്ണം 12 ആയി; എല്ലാവരും ഇറാനില്‍ നിന്ന് മടങ്ങിയവര്‍
ദോഹ: ഖത്തറില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ്(കൊവിട്-19) സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈയിടെ ഇറാനില്‍ നിന്നെത്തിയ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഖത്തറിലെത്തിയ ഉടനെ പ്രത്യേകമായി മാറ്റിപ്പാര്പ്പിച്ചിരുന്നുവെന്നും മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അധികൃതര്‍...
ഖത്തറിലേക്ക് യാത്രാവിലക്കെന്ന പ്രചാരണം വ്യാജം
ദോഹ: ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് വിലക്കേര്‍പ്പെടുത്തിയതായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം വ്യാജമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി.
ഈജിപ്ത്, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഖത്തറിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തിയതായാണ്...
ഖത്തറില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം എട്ടായി; വിവിധ പരിപാടികള്‍ റദ്ദാക്കി
ദോഹ: പുതുതായി ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് രോഗം(കൊവിഡ്-19) സ്ഥിരീകരിച്ചതായി ചൊവ്വാഴ്ച്ച ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം എട്ടായി.
ഫെബ്രുവരി 27ന് പ്രത്യേക വിമാനത്തില്‍ ഇറാനില്‍ നിന്ന് ഒഴിപ്പിച്ച്...
കൊറോണ ഭീതി; ഈജിപ്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തറില്‍ നിയന്ത്രണം; ഖത്തര്‍ മോട്ടോജിപി റദ്ദാക്കി
ദോഹ: കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ഈജിപ്തില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഖത്തര്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.
ഈജിപ്തില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ വഴി ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പൊതുജനാരോഗ്യ സുരക്ഷ പരിഗണിച്ച് ഖത്തര്‍ നിയന്ത്രണമേര്‍പ്പെടുത്തിയ...
ഖത്തറില്‍ ആദ്യ കൊറോണബാധ സ്ഥിരീകരിച്ചു
ദോഹ: ഖത്തറില്‍ ആദ്യ കൊറോണ വൈറസ് രോഗം(കൊവിഡ്-19) സ്ഥിരീകരിച്ചതായി പൊതുജനരാഗ്യമന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 19നാണ് രോഗം സ്ഥിരീകരിച്ചത്.
ഈയിടെ ഇറാനില്‍ നിന്ന് തിരിച്ചെത്തിയ 36 വയസ്സുള്ള ഖത്തരി യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന്...
കുവൈത്തിലും ബഹ്റയ്നിലും കൊറോണ സ്ഥിരീകരിച്ചു; ഖത്തറില്‍ കടുത്ത ജാഗ്രത
ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ കടുത്ത ജാഗ്രത പ്രഖ്യാപിച്ചു. കുവൈത്തിലും ബഹ്റയ്നിലും ആരോഗ്യമന്ത്രാലയങ്ങള്‍ ആദ്യമായി കൊറോണ ബാധ സ്ഥീരികരിച്ചു. ഇറാനില്‍ നിന്ന് വന്നവര്‍ക്കാണ് രോഗ ബാധ സ്ഥീരീകരിച്ചത്.
കുവൈത്തിലേക്ക്...
ബാക്കിയുള്ള രണ്ടുപേരുടെ ഫലവും വന്നു; ഖത്തറില്‍ കൊറോണ വൈറസ് ബാധയില്ല
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധ സംശയിച്ച 25 പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള രണ്ടു പേരുടെ ഫലം കടി വന്നതോടെ നിലവില്‍ ഖത്തര്‍ രോഗത്തില്‍ നിന്ന് പൂര്ണസുരക്ഷിതമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗബാധ...