Tuesday, June 22, 2021
Tags Covid test

Tag: covid test

കോവിഡ് പരിശോധനയ്ക്ക് റാപിഡ് ടെസ്റ്റ് അംഗീകരിക്കാനാവില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കോവിഡ് പരിശോധനക്ക് സ്രവ, ആന്റിബോഡി റാപിഡ് ടെസ്റ്റുകള്‍ ശുപാര്‍ശ ചെയ്യില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം. പിസിആര്‍ ടെസ്റ്റിന് വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അത്തരം...

ഖത്തറിലെ സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ടെസ്റ്റിന് അനുമതി; യാത്രയ്ക്കുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനു വേണ്ടിയും പരിശോധന നടത്താം

ദോഹ: സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സാംപിള്‍ ശേഖരിക്കാന്‍(സ്വാബിങ്) അനുമതി നല്‍കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. യാത്രക്കാര്‍ക്കുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയും പരിശോധന നടത്താമെന്ന് ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ചുള്ള ഉത്തരവിന്റെ...

ആന്റിബോഡി ടെസ്റ്റിന് അനുമതി തേടി ഇന്ത്യന്‍ എംബസി സൗദി സര്‍ക്കാരിനെ സമീപിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി തേടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് ആന്റിബോഡി പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി സൗദി സര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

പ്രവാസികള്‍ക്ക് കോവിഡ് പരിശോധന: ബഹ്‌റൈന്‍ ഒഐസിസി ഹൈക്കോടതിയിലേക്ക്

മനാമ: കേരളത്തിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ഒഐസിസി നിയമനടപടിയിലേക്ക്. കഴിഞ്ഞ മൂന്ന് മാസമായി കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള അവസരം നിഷേധിക്കുന്ന നടപടികളെ ചോദ്യം ചെയ്തുകൊണ്ടാണ് ബഹ്റൈന്‍...

ചാര്‍ട്ടര്‍, വന്ദേഭാരത് വിമാനങ്ങളില്‍ കോവിഡ് ടെസ്റ്റ്: ഖത്തറില്‍ നിന്ന് വരുന്നവര്‍ക്ക് ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് മതി

ദോഹ: വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക്് വന്ദേഭാരത് വിമാനത്തിലായാലും ചാര്‍ട്ടര്‍ വിമാനത്തിലായാലും കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തറില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ട്രാക്കിങ് ആപ്പായ ഇഹ്തിറാസ്...

പ്രവാസികളുടെ നിലവിളിക്ക് പുല്ലുവില; കോവിഡ് ടെസ്റ്റ് നിര്‍ബന്ധമെന്ന നിലപാടില്‍ ഉറച്ച് കേരള സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസികളുടെ മുറവിളികളെ അവഗണിച്ച് കേരള സര്‍ക്കാര്‍. വിദേശത്തുനിന്നുവരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്ന് നിലപാടില്‍ ഉറച്ച് സംസ്ഥാനം. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രവാസലോകത്ത് നിന്നടക്കം രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിട്ടും തീരുമാനത്തില്‍...

ഒമാനിലും ചാര്‍ട്ടര്‍ വിമാന യാത്രയ്ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം

മസ്‌കത്ത്: ഒമാനില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പോകുന്നവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഈ മാസം 20 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക. കേരള സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നിര്‍ബന്ധമാക്കിയതെന്ന് മസ്‌കത്ത്...

കേരളത്തിലേക്കുള്ള ചാര്‍ട്ടര്‍ വിമാന യാത്രക്കാര്‍ കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ്: ചാര്‍ട്ടര്‍ വിമാനങ്ങളില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. ചാര്‍ട്ടര്‍ വിമാനങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസിജിയര്‍ (എസ്ഒപി) പ്രകാരമുളള നിര്‍ദേശങ്ങളിലാണ് എംബസി ഇക്കാര്യം...

പ്രവാസികളുടെ കോവിഡ് ടെസ്റ്റ് എംബസികള്‍ മുഖേന നടത്തണമെന്ന് പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍ മുഖേന ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രവാസികള്‍ ഉള്ള രാജ്യങ്ങളില്‍ ടെസ്റ്റ് കിറ്റുകളുടെ...

ചാര്‍ട്ടര്‍ വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് വിദേശത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കേരളം

തിരുവനന്തപുരം: ചാര്‍ട്ടര്‍ വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇവരുടെ പരിശോധന ഉറപ്പാക്കേണ്ടതും ടെസ്റ്റിനുള്ള ചെലവ് വഹിക്കേണ്ടതും വിമാനം ബുക്ക് ചെയ്യുന്നവരാണ്. ആര്‍ടിപിസിആര്‍ ടെസ്റ്റോ ആന്റി ബോഡി ടെസ്റ്റോ...

പ്രവാസികളുടെ ക്വാരന്റൈന്‍ കാലയളവ് തീരുമാനിക്കുക സംസ്ഥാനം; കണ്ണൂരിലേക്കും വിമാനങ്ങള്‍ വരും

തിരുവനന്തപുരം: വിദേശത്തു നിന്നെത്തുന്ന പ്രവാസികളുടെ ക്വാരന്റൈന്‍ കാലാവധി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാരന്റൈന്‍ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തത്തില്‍പ്പെട്ട കാര്യമാണ്. ഇതില്‍ കേന്ദ്ര നിര്‍ദേശം ലംഘിക്കുന്ന പ്രശ്‌നം വരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മടങ്ങി...

Most Read