Saturday, September 25, 2021
Tags India

Tag: india

പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരില്ല; ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ഇളവ്

ന്യൂഡല്‍ഹി: പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടവരുമെന്നും വിലകുറയുമെന്നുമുള്ള പ്രതീക്ഷ അവസാനിച്ചു. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ചരക്കുകളെ ജിഎസ്ടി സംവിധാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സമയമായിട്ടില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ലഖ്‌നോവില്‍ നടന്ന...

മുന്‍ കേന്ദ്രമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. 80 വയസായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ജൂലൈയില്‍ സ്വന്തം വസതിയില്‍ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ...

ഇന്ത്യയെ റെഡ് ലിസ്റ്റ് പട്ടികയിൽ നിന്നൊഴിവാക്കി ബഹ്‌റൈൻ ; പ്രവാസികൾക്ക് തിരിച്ചെത്താം

മനാമ: ഇന്ത്യ ഉള്‍പ്പെടെ നാല്​ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ബഹ്‌റൈൻ ഒഴിവാക്കി. പുതിയ അറിയിപ് പ്രകാരം ഇന്ത്യയുൾപ്പടെയുള്ള നാല് രാജ്യങ്ങളെ റെഡ്​ ലിസ്​റ്റ്​ പട്ടികയില്‍നിന്ന്​ ഒഴിവാക്കിയിരിക്കുന്നു. അഞ്ച്​ രാജ്യങ്ങളെ റെഡ്പു പട്ടികയിൽ...

ഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധം തുടരുമെന്ന് താലിബാന്‍

കാബൂള്‍: ഉപഭൂഖണ്ഡത്തിലെ സുപ്രധാന രാജ്യമായ ഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക ബന്ധം തുടരാന്‍ അഫ്ഗാനിസ്താന്‍ ആഗ്രഹിക്കുന്നതായി താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാന്‍ അവസാനിപ്പിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍...

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടി ഇന്ത്യ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഇക്കാര്യം അറിയിച്ചത്. എന്നാൽ അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും പ്രത്യേക അംഗീകാരമുള്ള...

അഫ്ഗാന്‍ പൗരന്മാര്‍ക്ക് ആറുമാസത്തേക്ക് വിസ നല്‍കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് ആറുമാസത്തേക്ക് വിസ നല്‍കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇതാണ് ആറുമാസത്തേക്കുള്ള നിലവിലെ ധാരണ. സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ദീര്‍ഘകാല...

താലിബാന്‍ പിടിച്ചുകൊണ്ടുപോയ ഇന്ത്യക്കാരെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ താലിബാന്‍ സുരക്ഷാ സൈനികര്‍ പിടിച്ചുകൊണ്ടുപോയ 150 ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര്‍ കാബൂള്‍ വിമാനത്താവളത്തിനു സമീപത്തെ ഗാരേജില്‍ എത്തിച്ച ഇവര്‍ ഉടന്‍ ഇന്ത്യയിലേക്ക് പുറപ്പെടുമെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. നേരത്തെ,...

അഫ്ഗാനുമായി ചരിത്രപരമായ ബന്ധം തുടരുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. അഫ്ഗാനിസ്താനിലെ സംഭവങ്ങള്‍ 'വളരെ ശ്രദ്ധാപൂര്‍വ്വം' ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് ബാക്കിയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വവും സുരക്ഷിതമായ...

ഖത്തര്‍ അമീര്‍ ഇന്ത്യന്‍ പ്രസിഡന്റിന് ആശംസകള്‍ അറിയിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സ്വാതന്ത്ര്യ ദിന ആശംസകള്‍ അറിയിച്ചു.

താജ് ഹോട്ടലില്‍ 6 രൂപയ്ക്ക് മുറി; നിങ്ങള്‍ക്ക് വിശ്വസിക്കാനാവുമോ?

മുംബൈ: ലോക പ്രശസ്തമായ താജ് ഹോട്ടലില്‍ ആറു രൂപക്ക് ഒരു മുറി! നിങ്ങള്‍ക്ക് വിശ്വസിക്കാനാവുമോ? മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് കണ്ട് ആദ്യം പലരും അമ്പരന്നു. എന്നാല്‍, പിന്നീടാണ് അദ്ദേഗം...

അഫ്ഗാനിലെ സുരക്ഷാ സ്ഥിതി: ഖത്തര്‍ പ്രത്യേക പ്രതിനിധി ഇന്ത്യയില്‍

ദോഹ: അഫ്ഗാനിലെ വഷളാവുന്ന സുരക്ഷാ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഖത്തര്‍ പ്രത്യേക പ്രതിനിധി ഇന്ത്യയിലെത്തി. സംഘര്‍ഷ പരിഹാരത്തിനുള്ള ഖത്തര്‍ പ്രത്യേക പ്രതിനിധി മുല്‍താഖ് ബിന്‍ മാജിദ് അല്‍ ഖഹ്ഥാനി ഇന്ത്യന്‍ വിദേശകാര്യ...

ഇന്ത്യക്കും ഖത്തറിനും യാത്രാ നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ച് യുകെ

ദോഹ: ഇന്ത്യയെയും ഖത്തറിനെയും യുകെ ഏറ്റവും കോവിഡ് റിസ്‌ക കൂടിയ റെഡ് ലിസ്റ്റില്‍ നിന്ന് മീഡിയം റിസ്‌കുള്ള ആംബര്‍ ലിസ്റ്റിലേക്ക് മാറ്റി. ആഗസ്ത് 8 ഞായറാഴ്ച്ച പുലര്‍ച്ചെ 4 മുതല്‍ പുതിയ തീരുമാനം...

ഇ-റുപ്പി; പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനമൊരുക്കി കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം 'ഇ-റുപ്പി' പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ്...

ഡല്‍ഹി റോഹിന്‍ഗ്യ ക്യാമ്പിലെ മസ്ജിദ് തകര്‍ത്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റോഹിന്‍ഗ്യ ക്യാമ്പില്‍ താല്‍ക്കാലികമായി പണിത മസ്ജിദ് പോലിസും നഗരസഭാ അധികൃതരും ചേര്‍ന്ന് തകര്‍ത്തു. ന്യൂഡല്‍ഹിയിലെ മദന്‍പൂര്‍ ഖാദര്‍ ഏരിയയിലുള്ള ക്യാമ്പില്‍ ടാര്‍പോളിനും മുളങ്കമ്പുകളും ഉപയോഗിച്ച് നിര്‍മിച്ച മസ്ജിദ് വ്യാഴാഴ്ച്ച രാവിലെ...

കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് പരിശോധന വേണ്ട

ന്യൂഡല്‍ഹി: പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന വേണ്ടെന്ന അറിയിപ്പുമായി ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍. രണ്ട് ഡോസ് വാക്‌സിനെടുത്ത് 15 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് മാഹാരാഷ്ട്ര സര്‍ക്കാര്‍ സര്‍ക്കുലറില്‍...

രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തി; മോദി സര്‍ക്കാരിന് കിടപ്പറ സംഭാഷണങ്ങളും ഒളിച്ചുകേള്‍ക്കാമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇസ്രായേലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. രാഹുലിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ 2018 മുതല്‍ ചോര്‍ത്തിയതെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ജൂണ്‍...

ഐആര്‍സിടിസിയിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം; 50 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്

ന്യൂഡല്‍ഹി: വിമാന യാത്രാ ടിക്കറ്റുകള്‍ ഇനി ഐആര്‍സിടിസി(ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ്)യിലൂടെയും ബുക്ക് ചെയ്യാം. ഇങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 50 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് സംരക്ഷണവും...

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റ്: ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം കേസെടുക്കരുതെന്ന് കേന്ദസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഐടി നിയമത്തിലെ റദ്ദാക്കിയ 66എ വകുപ്പ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രാണിക് മാധ്യമങ്ങളിലൂടെ സന്ദേശമയക്കുന്നതുമായി ബന്ധപ്പെട്ട ഈ വകുപ്പ് ചേര്‍ത്ത് കേസെടുക്കുന്നത് അവസാനിപ്പിക്കാന്‍...

കോവിഡ് ബാധിച്ച് മരിച്ച പ്രവാസികള്‍; എംബസികളുടെ കൈയില്‍ കൃത്യമായ കണക്കില്ല, സര്‍ക്കാര്‍ അവഗണന തുടരുന്നു

ദുബായ്: വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന തുടരുന്നു. നഷ്ടപരിഹാരം നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാരില്‍നിന്നുള്ള നിര്‍ദേശം കിട്ടാത്തതിനാല്‍ എംബസികളും നോര്‍ക്ക റൂട്ട്സും ആഴയക്കുഴപ്പത്തിലാണ്. ഗള്‍ഫ്...

ജനപിന്തുണ കുത്തനെ ഇടിഞ്ഞു; മന്ത്രിസഭ അടിമുടി ഉടച്ചുവാര്‍ത്ത് രണ്ടാം മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ജനപിന്തുണ വലിയ തോതില്‍ നഷ്ടപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാര്‍ മന്ത്രിസഭ അഴിച്ചുപണിത് മുഖംമിനുക്കാന്‍ ശ്രമം. രാഷ്ട്രപതി ഭവനില്‍ ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച...

Most Read