Thursday, July 29, 2021
Tags Israel attack in gaza

Tag: israel attack in gaza

പ്രതികരിക്കുന്നവരെ നിശ്ശബ്ദമാക്കാന്‍ ശ്രമം; ഫലസ്തീനികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഇസ്രായേല്‍

ഗസ: അടുത്ത 48 മണിക്കൂറിനുള്ളില്‍ നൂറുകണക്കിന് ഫലസ്തീന്‍ ബുദ്ധിജീവികളെയും എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍. അധിനിവേശ പദ്ധതിയെ എതിര്‍ക്കുകയും സ്വാതന്ത്ര്യം ആവശ്യപ്പെടുകയും ചെയ്യുന്ന ഫലസ്തീന്‍കാര്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേലെന്ന് ഫലസ്തീന്‍ ബുദ്ധിജീവിയായ...

ഇസ്രായേലി പോലിസ് അകമ്പടിയോടെ ജൂതകുടിയേറ്റക്കാര്‍ അല്‍ അഖ്‌സ കോംപൗണ്ടിനകത്ത് കയറി; പ്രഭാത നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് മര്‍ദ്ദനം

തെല്‍ അവീവ്: സായുധരായ ഇസ്രായേലി പോലിസിന്റെ അകമ്പടിയോട് കൂടി ജൂത കുടിയേറ്റക്കാര്‍ അല്‍ അഖ്‌സ് കോംപൗണ്ടിനകത്ത് പ്രവേശിച്ചു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. ഇന്ന് പ്രഭാത നമസ്‌കാരത്തിനെത്തിയവരെ ഇസ്രായേലി പോലിസ് മര്‍ദ്ദിച്ചതിന് പിന്നാലെയാണ് തീവ്രദേശീയ...

സഹായങ്ങള്‍ക്ക് നന്ദി; ഖത്തര്‍ അമീറിനെ സന്ദര്‍ശിച്ച് ഹമാസ് നേതാവ്

ദോഹ: ഹമാസ് പോളിറ്റ് ബ്യൂറോ തലവന്‍ ഇസ്മാഈല്‍ ഹനിയ്യ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ന് രാവിലെ അമീരി ദിവാനിലായിരുന്നു കൂടിക്കാഴ്ച്ച. ഫലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണം...

ഒട്ടും കുലുങ്ങാതെ ഹമാസ്; ഗസയില്‍ സൈനിക പരേഡ്; ജനമധ്യത്തിലിറങ്ങി യഹിയ സിന്‍വാര്‍ (വീഡിയോ)

ഗസാ സിറ്റി: തുടര്‍ച്ചയായി 11 ദിവസം ബോംബിട്ടിട്ടും പ്രതിരോധിച്ച് നിന്ന ഗസയില്‍ ഒട്ടും കുലുങ്ങാതെ ഹമാസ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുഖംമൂടി ധരിച്ച് തോക്കുകളേന്തിയ ഹമാസ് പോരാളികള്‍ ഗസാ തെരുവില്‍ പരേഡ് നടത്തി....

വെടിനിര്‍ത്തലിന് ഇടപെടാന്‍ യാചിച്ച് ഇസ്രായേല്‍ ഈജിപ്ഷ്യന്‍ മധ്യസ്ഥന്റെ പിറകെ നടന്നു

ഗസ: ഗസയില്‍ വെടിനിര്‍ത്തലിന് വഴിതേടി ഇസ്രായേല്‍ ഈജിപ്ഷ്യന്‍ മധ്യസ്ഥന്റെ പിന്നാലെ കൂടിയതായി വെളിപ്പെടുത്തല്‍. ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ തുടര്‍ച്ചയായി 11 ദിവസം ബോംബ് വര്‍ഷം നടത്തിയിട്ടും ലക്ഷ്യം നേടാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് തടിയൂരാന്‍ ഇസ്രായേല്‍...

ഇസ്രായേല്‍ ക്രൂരതയെ ശക്തമായി അപലപിച്ച് ഖത്തര്‍ മന്ത്രിസഭ; പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍

ദോഹ: കഴിഞ്ഞ 10 ദിവസമായി ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന നരവേട്ടയെ ഖത്തര്‍ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...

ഇസ്രായേല്‍ ആക്രമണ വാര്‍ത്തകള്‍: അല്‍ ജസീറ കാണാന്‍ പ്രായപരിധി നിശ്ചയിച്ച് യുട്യൂബ്

ദോഹ: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയുടെ ദൃശ്യങ്ങള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുന്ന അല്‍ജസീറയുടെ ശ്രമങ്ങള്‍ക്ക് തടയിടാന്‍ യൂട്യുബ് ശ്രമം. അല്‍ ജസീറയുടെ അറബിക് ലൈവ് സ്ട്രീമിന് പ്രായ പരിധി നിര്‍ണയിച്ച് നിയന്ത്രണമേര്‍പ്പെടുത്താനാണ് യുട്യൂബ് ശ്രമിച്ചത്....

നേരിട്ട് സംഭാവന സ്വീകരിക്കുന്നില്ലെന്ന് ഖത്തര്‍ ഗസ പുനര്‍ നിര്‍മാണ കമ്മിറ്റി

ദോഹ: ഗസയിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് തങ്ങള്‍ നേരിട്ട് സഹായം സ്വീകരിക്കുന്നില്ലെന്ന് ഗസാ പുനര്‍നിര്‍മാണത്തിനുള്ള ഖത്തര്‍ ദേശീയ കമ്മിറ്റി അറിയിച്ചു. സഹായം ആവശ്യപ്പെട്ട് ഖത്തറിലെ നിരവധി പേര്‍ക്ക് കോളുകള്‍ വന്ന സാഹചര്യത്തിലാണ് വിശദീകരണം. സാമൂഹിക...

ഗസയില്‍ ഖത്തര്‍ നിര്‍മിച്ച ഹമദ് ഹോസ്പിറ്റല്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു

ദോഹ: ഗസയില്‍ ഖത്തര്‍ നിര്‍മിച്ച ശെയ്ഖ് ഹമദ് ഹോസ്പിറ്റല്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്റ് പ്രോസ്‌തെറ്റിക്‌സ് ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. ആശുപത്രിക്ക് സാരമായ നാശനഷ്ടമുണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. ആശുപത്രിയുടെ പരിസരങ്ങളില്‍ തുടര്‍ച്ചയായി...

ഗസയിലെ ആക്രമണം പരാജയമെന്ന് ഇസ്രായേലി പത്രം; നിര്‍ത്താന്‍ സമയമായി

തെല്‍ അവീവ്: ഒമ്പത് ദിവസം കൂട്ടക്കുരുതി നടത്തിയിട്ടും ഗസയില്‍ ഇസ്രായേലിന് വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഹിബ്രു ദിനപത്രമായ ഹാരെറ്റ്‌സിന്റെ എഡിറ്റര്‍ അലൂഫ് ബെന്‍. നീതികരിക്കാനാവാത്ത സൈനിക നടപടിയുടെ പരാജയമാണ് ആക്രമണം ഒമ്പതാം ദിവസത്തിലെത്തുമ്പോഴും കാണുന്നതെന്ന്...

ഗസയിലെ ഖത്തര്‍ റെഡ് ക്രസന്റ് ഓഫിസിന് നേരെ ഇസ്രായേല്‍ ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; പിന്തിരിപ്പിക്കാനാവില്ലെന്ന് റെഡ് ക്രസന്റ്

ദോഹ: ഫലസ്തീന്റെ കൂടെ ഉറച്ച് നില്‍ക്കുന്ന ഖത്തറിനെയും ഇസ്രായേല്‍ ലക്ഷ്യമിടുന്നു. ഗസയിലെ ഖത്തര്‍ റെഡ് ക്രസന്റ് ആസ്ഥാനത്തിന് നേരെ ഇസ്രായേല്‍ സൈന്യം ഷെല്‍ വര്‍ഷം നടത്തി. ആക്രമണത്തില്‍ രണ്ട് ഫലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 10...

ഗസയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായവുമായി ഖത്തർ

ഗസയിൽ നടന്ന ആക്രമണത്തിൽ രക്തസാക്ഷികളായ ആളുകളുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായമെത്തിച്ചു നൽകുമെന്ന് ഗസ പുനര്നിര്മ്മാണത്തിനായുള്ള ഖത്തർ കമ്മിറ്റി ചെയര്മാൻ എച് ഇ മുഹമ്മദ് അൽ ഇമാദി തിങ്കളാഴ്ച അറിയിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം...

കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ പോലിസുകാര്‍ക്കു നേരെ വാഹനമിടിച്ചു കയറ്റി; ഏഴുപേര്‍ക്കു പരിക്ക്

ജറുസലേം: ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ച കിഴക്കന്‍ ജറുസലേമിലെ ശെയ്ഖ് ജര്‍റാഹ് പ്രദേശത്ത് ഫലസ്തീന്‍ യുവാവ് ഇസ്രായേല്‍ പോലിസുകാരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറ്റി. ഏഴ് പോലിസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില...

ഇസ്രായേല്‍ ബോംബ് വര്‍ഷത്തില്‍ ഇന്ന് മാത്രം കൊല്ലപ്പെട്ടത് 26 പേര്‍; 50 പേര്‍ക്ക് പരിക്ക്

ഗസാ സിറ്റി: ഗസയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും തുടരുന്ന ബോംബ് വര്‍ഷത്തില്‍ ഇന്ന് മാത്രം കൊല്ലപ്പെട്ടത് 26 ഫലസ്തീന്‍ കാര്‍. 50ഓളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ രണ്ട് താമസ കെട്ടിടങ്ങളും തകര്‍ന്നു. ഹമാസ്...

അല്‍ജസീറ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു (വീഡിയോ)

ദോഹ: ഖത്തറിന്റെ അല്‍ ജസീറ, അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് തുടങ്ങിയവ പ്രവര്‍ത്തിച്ചിരുന്ന ഗസയിലെ 13 നില കെട്ടിടം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. കെട്ടിടം പൂര്‍ണമായും തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്....

അല്‍ ശാത്തി അഭയാര്‍ഥി ക്യാമ്പിലെ ഇസ്രായേല്‍ കൂട്ടക്കൊല; കുടുംബത്തില്‍ ബാക്കിയായത് രണ്ട് വയസ്സുള്ള കുഞ്ഞ് മാത്രം

ഗസാ സിറ്റി: ഗസയിലെ അല്‍ ശാത്തി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയത് നടുക്കുന്ന കൂട്ടക്കൊല. നാല് നില കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തില്‍ ബാക്കിയായത് രണ്ട് വയസ്സുള്ള ഒരു കുഞ്ഞ് മാത്രം....

ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ ബോംബിട്ടു; എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

ഗസാ സിറ്റി: ഗസാ നഗരത്തില്‍ ആറാം ദിവസവും ഇസ്രായേലിന്റെ ബോംബ് വര്‍ഷം തുടരുന്നു. ഇവിടെയുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ ബോംബിട്ട ഇസ്രായേല്‍ സൈന്യം എട്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 10 പേരെ കൊലപ്പെടുത്തി. ശനിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍...

ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഖത്തറിലെ പള്ളികള്‍

ദോഹ: ഇന്നലെ പെരുന്നാള്‍ ഖുത്ബയിലും ഇന്ന് ജുമുഅ ഖുത്ബയിലും ഖത്തറിലെ പള്ളികളില്‍ മുഴുവന്‍ മുഴങ്ങിക്കേട്ടത് ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഡ്യവും അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനയും. ഇസ്രായേല്‍ ബോംബര്‍ വിമാനങ്ങള്‍ക്കു മുന്നിലും പതറാതെ പൊരുതുന്ന അല്‍...

കരയാക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേല്‍ സൈന്യം ഗസാ അതിര്‍ത്തിയിലേക്ക് നീങ്ങുന്നു; മരണം 100 കവിഞ്ഞു

ഗസാ സിറ്റി: ആകാശത്ത് നിന്നുള്ള ബോംബിങും ഷെല്‍ വര്‍ഷവും തുടരുന്നതിനിടെ കരയാക്രമണത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇസ്രായേല്‍ സൈനികര്‍ കൂട്ടത്തോടെ ഗസാ അതിര്‍ത്തിയിലേക്കു നീങ്ങുന്നു. എന്നാല്‍, വെള്ളിയാഴ്ച്ച രാവിലെ വരെ കരയാക്രമണം തുടങ്ങിയിട്ടില്ലെന്ന് അല്‍ജസീറ...

ഇസ്രായേല്‍ ബോംബിങില്‍ ഗസാ സിറ്റിയിലെ ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു; മരണം 56 ആയി, സംഘര്‍ഷം ശക്തമാകുന്നു

ഗസാ സിറ്റി: മൂന്നാം ദിവസവും തുടരുന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഗസാ സിറ്റി കമാന്‍ഡര്‍ കൊല്ലപ്പെട്ടു. കമാന്‍ഡര്‍ ബാസിം ഇസ്സ ഉള്‍പ്പെടെ മുതിര്‍ന്ന 16 നേതാക്കള്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഫലസ്തീന്‍ സായുധ സംഘടനകളുടെയും...

Most Read