Friday, July 30, 2021
Tags Karipur flight accident

Tag: karipur flight accident

കരിപ്പൂര്‍ വിമാന ദുരന്തം: നഷ്ടപരിഹാരത്തിനുള്ള ഹെല്‍പ്പ് ഡസ്‌ക് നാളെ മുതല്‍

മലപ്പുറം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനദുരന്തത്തിലെ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വിമാന കമ്പനി ഹെല്‍പ്ഡസ്‌ക് തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കോഴിക്കോട് ഓഫിസില്‍ ഡസ്‌ക് പ്രവര്‍ത്തനം തുടങ്ങുമെന്നും എല്ലാ...

കരിപ്പൂർ വിമാനാപകടപകടത്തിലെ 55 പേർക്ക് എയർ ഇന്ത്യയുടെ ഇടക്കാല നഷ്ടപരിഹാരം

കോഴിക്കോട്: ഈ മാസം ഏഴിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ അപകടത്തിൽപ്പെട്ട 55 പേർക്ക് ഇടക്കാല നഷ്ടപരിഹാരം നൽകിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനമായിരുന്നു റൺവേയിൽ...

കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുള കുമാരി (38) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവിനൊപ്പം...

കരിപ്പൂര്‍ വിമാന ദുരന്തം; ചികില്‍സയില്‍ കഴിഞ്ഞിരുന്ന വയനാട് സ്വദേശി മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വയനാട് തരുവണ വലിയപീടികയില്‍ ഇബ്രാഹിം(53) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ് പെരിന്തല്‍മണ്ണയില്‍ ചികിത്സയിലായിരുന്നയാള്‍ കഴിഞ്ഞ തിങ്കളാഴ്ച മരിച്ചിരുന്നു. ആഗസ്ത് ഏഴിനാണ് കേരളത്തിനെ നടുക്കിയ...

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 10 പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് നെടിയിരുപ്പ് സ്വദേശികള്‍ക്കും നാല് കൊണ്ടോട്ടിക്കാര്‍ക്കുമാണ് രോഗം സ്ഥീരീകരിച്ചത്. മൂന്നു പേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. വിമാന ദുരന്തത്തില്‍...

കരിപ്പൂരില്‍ റണ്‍വേ വികസനം വേഗത്തിലാക്കാന്‍ പാര്‍ലമെന്ററി സമിതി നിര്‍ദേശം; ദുരന്തത്തിന് കാരണം പൈലറ്റിന്റെ വീഴ്ച്ചയെന്ന വിലയിരുത്തല്‍ ശരിയല്ലെന്ന് ഡിജിസിഎ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം വേഗത്തിലാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തിനു പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം. കരിപ്പൂരിലെ ദുരന്തത്തിനു കാരണം പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന തരത്തില്‍ ഇപ്പോള്‍ നടക്കുന്ന വിലയിരുത്തല്‍ ശരിയല്ലെന്ന് ഡിജിസിഎ പാര്‍ലമെന്ററി...

കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

കോഴിക്കോട്: കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട് ഒരു മരണം കൂടി. അപകടത്തിൽ കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ (68) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ആഗസ്റ്റ് ഏഴ്...

കരിപ്പൂരില്‍ ഇറങ്ങിയ ആദ്യ വന്ദേഭാരത് വിമാനത്തിന്റെ പൈലറ്റ്; അന്ന് കൈയടികളോടെ സ്വീകരിച്ചവര്‍ ഇന്ന് കണ്ണീരോടെ യാത്രയാക്കി

കോഴിക്കോട്: 2020 മെയ് 8ന് വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങിയപ്പോള്‍ അന്ന് മലബാര്‍ ജനത ഹര്‍ഷാരവങ്ങളോടെയാണ് അവരെ വരവേറ്റത്. അന്ന് പൈലറ്റ് അഖിലേഷ് കുമാറും സംഘവും പുഞ്ചിരി തൂകിയാണ് ആളുകളുടെ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് പുനരാരംഭിച്ചു

കോഴിക്കോട്: വിമാന ദുരന്തത്തിന് ശേഷം അടച്ചിട്ട കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. വിമാനങ്ങള്‍ സാധാരണ നിലയില്‍ സര്‍വീസ് പുനരാരംഭിച്ചതായും എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ അറിയിച്ചു. ഇന്നലെ രാത്രി വിമാനാപകടം ഉണ്ടായതോടെയാണ് താല്‍കാലികമായി സര്‍വീസ്...

വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെടാനിരുന്ന അഫ്‌സല്‍ അപകടത്തിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ടത് 10 മിനിറ്റിന്റെ വ്യത്യാസത്തില്‍

ദുബൈ: കണ്ണൂര്‍ സ്വദേശിയായ അഫ്‌സല്‍ പി കെ ഇന്നലെ കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു. എന്നാല്‍, 10 മിനിറ്റ് വൈകിയത് കാരണം അഫ്‌സലിന് വിമാനത്തില്‍ കയറാനായില്ല. നീണ്ട...

അപകടത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ മൂന്ന് കുട്ടികളും

ദുബായ്: കരിപ്പൂര്‍ അപകടത്തില്‍പെട്ട വിമാനത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളും ഉള്‍പ്പെട്ടതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്‍ അറിയിച്ചു. കോഴിക്കോട് സ്വദേശികളായ ഇശല്‍ (10ാം ക്ലാസ്), ഇന്‍ശ (5ാം ക്ലാസ്), മുഹമ്മദ്...

വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ...

വിമാനം അഗ്നിഗോളമാകാതിരിക്കാന്‍ ജീവന്‍ കൊടുത്ത് പൈലറ്റ്

കോഴിക്കോട്: ഇന്നലെ രാത്രി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ വിമാനം അഗ്നിഗോളമാകാതിരുന്നത് പൈലറ്റ് ഡി വി സാഠെയുടെ മനസ്സാന്നിധ്യം ഒന്നു മാത്രമാണ്. തന്റെ ജീവന്‍ കളഞ്ഞും പരമാവധി ആളുകളെ രക്ഷിക്കുക എന്ന അദ്ദേഹത്തിന്റെ...

കരിപ്പൂര്‍ വിമാനപകടം: മരിച്ചവരില്‍ ഒരാള്‍ക്ക് കോവിഡ് 19

കോഴിക്കോട്: വിമാനാപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 15 പേര്‍ക്കും രോഗമില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധനക്ക് വിധേയമാകണമെന്ന് ആരോഗ്യമന്ത്രി കെ...

ദുരന്തത്തില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ച ഐഷ ദുവ മരണത്തിന് കീഴടങ്ങി

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍പെട്ട് ആശുപത്രിയിലായിരുന്ന ഐഷ ദുവ മരിച്ചു. ഇന്നലെ രാത്രിയാണ് വിമാന ദുരന്തത്തില്‍പ്പെട്ട കുഞ്ഞിനെ രക്ഷിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്നറിയിച്ച് നേരത്തെ കുഞ്ഞിന്റെ...

കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ട വിമാനം രണ്ടു തവണ ലാന്റിങിന് ശ്രമിച്ചതായി സൂചന; 20 മിനിറ്റ് നേരം വട്ടംകറങ്ങിയെന്ന് യാത്രക്കാരന്‍

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനം ടേബിള്‍ ടോപ്പ് റണ്‍വേയില്‍ രണ്ടു തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായി ഗ്ലോബല്‍ ഫ്ളൈറ്റ് ട്രാക്കര്‍ വെബ്സൈറ്റിന്റെ സൂചന. സ്വീഡിഷ് കമ്പനിയായ ഫ്ളൈറ്റ്...

കരിപ്പൂര്‍ വിമാന ദുരന്തം: മരണം 19 ആയി; ചികിത്സയിലുള്ളത് 171 പേര്‍, ഗര്‍ഭിണിയും കുട്ടികളും അടക്കം ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കരിപ്പൂരില്‍ വിമാനം താഴ്ച്ചയിലേക്കു പതിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും രണ്ട് കുട്ടികളും അഞ്ച് സ്ത്രീകളും അടക്കമുള്ളവരാണ് മരിച്ചത്. ജീവനക്കാരുള്‍പ്പെടെ പരിക്കേറ്റ 171 പേര്‍ വിവിധ ആശുപത്രികളിലായി...

വിമാനത്തില്‍ ഉണ്ടായിരുന്നത് 174 യാത്രക്കാരും 10 കുഞ്ഞുങ്ങളും; എല്ലാവരും അടിയന്തര സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങിയവര്‍

ദുബൈ: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത് 174 യാത്രക്കാരും 10 കുഞ്ഞുങ്ങളുമെന്ന് എയര്‍ ഇന്ത്യ എക്‌സപ്രസ് സ്ഥിരീകരിച്ചു. ഇതിന് പുറമേ രണ്ടു പൈലറ്റുമാരും നാല് കാബിന്‍ ക്രൂ ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 128...

വീണ്ടുമൊരു ടേബിള്‍ ടോപ്പ് ദുരന്തം; കരിപ്പൂരിലെ അപകടം മംഗളൂരു വിമാന ദുരന്തത്തിന്റെ പത്താം വാര്‍ഷികത്തില്‍; അന്നും അപകടത്തില്‍പ്പെട്ടത് ദുബയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം

കോഴിക്കോട്: പത്തു വര്‍ഷം മുമ്പ് മംഗളൂരു വിമാനത്താവളത്തിലുണ്ടായ അപകടത്തിന് സമാനമാണ് ഇന്ന് കരിപ്പൂരിലുണ്ടായ ദുരന്തം. മംഗളൂരു അപകടത്തിന്റെ പത്താം വര്‍ഷത്തിലാണ് വീണ്ടുമൊരു ടേബിള്‍ ടോപ്പ് വിമാനത്താവള ദുരന്തം. 2010 മേയ് 22ന് പുലര്‍ച്ചെ...

കരിപ്പൂര്‍ വിമാനത്താവളം അടച്ചു; വിമാനങ്ങള്‍ കണ്ണൂരിലേക്ക് വഴിതിരിച്ചു വിടും

കോഴിക്കോട്: വിമാന അപകടത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളം താല്‍ക്കാലികമായി അടക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. കരിപ്പൂരില്‍ ഇറങ്ങേണ്ട വന്ദേഭാരത് ദൗത്യത്തില്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ കണ്ണൂരിലേക്ക് വഴിതിരിച്ചുവിടും. ചില വിമാനങ്ങള്‍ സൗകര്യം പരിഗണിച്ച് കൊച്ചിയിലേക്കു മാറ്റാനും...

Most Read