Monday, March 8, 2021
Tags Karipur international airport

Tag: karipur international airport

ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് വീണ്ടും സജീവമാവുന്നു; രണ്ടു ദിവസത്തിനിടെ പിടികൂടിയത് 81 ലക്ഷം രൂപയുടെ സ്വര്‍ണം

ദുബൈ: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് വിവാദവും അന്വേഷണവും മന്ദഗതിയിലാക്കിയ സ്വര്‍ണക്കടത്ത് വീണ്ടും സജീവമാവുന്നതായി സൂചന. കോഴിക്കോട് വിമാനത്താവളത്തില്‍ 2 ദിവസത്തിനിടെ 5 യാത്രക്കാരില്‍നിന്ന് 81 ലക്ഷം രൂപയുടെ 1.559 കി.ഗ്രാം സ്വര്‍ണമാണ് എയര്‍...

കനത്ത മഴ; കരിപ്പൂരിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനം മുന്ന് തവണ തിരിച്ചുവിട്ടു

കരിപ്പൂര്‍: ദുബയില്‍നിന്നു കോഴിക്കോട്ടേക്കുള്ള ഫ്‌ളൈ ദുബൈ വിമാനം കനത്ത മഴമൂലം കൊച്ചിയില്‍ ഇറക്കി. രണ്ടു തവണ ശ്രമിച്ചിട്ടും ഇറങ്ങാനാവാത്തതിനെ തുടര്‍ന്നാണ് കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയില്‍ ഇറക്കിയത്. കോഴിക്കോട്ടുനിന്നു ദുബയിലേക്കു കൊണ്ടുപോകാനുള്ള 180...

വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സി യുഎഇയിലേക്ക് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍

കരിപ്പൂര്‍: വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സിയുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍. യുഎഇയിലേക്കു പോകാനെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ സത്താര്‍ ആണ് പിടിയിലായത്. 15.7 ലക്ഷം രൂപയ്ക്ക് തുല്യമായ കറന്‍സികളാണ് പിടിച്ചെടുത്തത്. സൗദി റിയാല്‍,...

കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുള കുമാരി (38) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവിനൊപ്പം...

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 10 പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് നെടിയിരുപ്പ് സ്വദേശികള്‍ക്കും നാല് കൊണ്ടോട്ടിക്കാര്‍ക്കുമാണ് രോഗം സ്ഥീരീകരിച്ചത്. മൂന്നു പേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. വിമാന ദുരന്തത്തില്‍...

കരിപ്പൂരില്‍ റണ്‍വേ വികസനം വേഗത്തിലാക്കാന്‍ പാര്‍ലമെന്ററി സമിതി നിര്‍ദേശം; ദുരന്തത്തിന് കാരണം പൈലറ്റിന്റെ വീഴ്ച്ചയെന്ന വിലയിരുത്തല്‍ ശരിയല്ലെന്ന് ഡിജിസിഎ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം വേഗത്തിലാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തിനു പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം. കരിപ്പൂരിലെ ദുരന്തത്തിനു കാരണം പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന തരത്തില്‍ ഇപ്പോള്‍ നടക്കുന്ന വിലയിരുത്തല്‍ ശരിയല്ലെന്ന് ഡിജിസിഎ പാര്‍ലമെന്ററി...

കരിപ്പൂരില്‍ ഇറങ്ങിയ ആദ്യ വന്ദേഭാരത് വിമാനത്തിന്റെ പൈലറ്റ്; അന്ന് കൈയടികളോടെ സ്വീകരിച്ചവര്‍ ഇന്ന് കണ്ണീരോടെ യാത്രയാക്കി

കോഴിക്കോട്: 2020 മെയ് 8ന് വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങിയപ്പോള്‍ അന്ന് മലബാര്‍ ജനത ഹര്‍ഷാരവങ്ങളോടെയാണ് അവരെ വരവേറ്റത്. അന്ന് പൈലറ്റ് അഖിലേഷ് കുമാറും സംഘവും പുഞ്ചിരി തൂകിയാണ് ആളുകളുടെ...

പാവങ്ങള്‍ക്കു ഭക്ഷണം കൊടുക്കാന്‍ സുഹൃത്തിനെ പണമേല്‍പ്പിച്ചു; ഭാര്യക്കും കുഞ്ഞിനുമൊപ്പം അവസാന സെല്‍ഫി; നൊമ്പരമായി ഷറഫുദ്ദീന്റെ വിടപറച്ചില്‍

ദോഹ: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ഷറഫുദ്ദീന്‍ പിലാശ്ശേരിയെന്ന യുവാവ് ഫേസ്ബുക്കില്‍ പങ്കുവച്ച അവസാന ചിത്രം ഭാര്യക്കും പിഞ്ചുമകള്‍ക്കുമൊപ്പമുള്ള സെല്‍ഫി. മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ച് ഭാര്യക്കും മകള്‍ക്കുമൊപ്പം വിമാനത്തില്‍ ഇരിക്കുന്ന ചിത്രമാണ് ഷറഫു...

കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ട വിമാനം രണ്ടു തവണ ലാന്റിങിന് ശ്രമിച്ചതായി സൂചന; 20 മിനിറ്റ് നേരം വട്ടംകറങ്ങിയെന്ന് യാത്രക്കാരന്‍

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനം ടേബിള്‍ ടോപ്പ് റണ്‍വേയില്‍ രണ്ടു തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായി ഗ്ലോബല്‍ ഫ്ളൈറ്റ് ട്രാക്കര്‍ വെബ്സൈറ്റിന്റെ സൂചന. സ്വീഡിഷ് കമ്പനിയായ ഫ്ളൈറ്റ്...

കരിപ്പൂര്‍ വിമാന ദുരന്തം: മരണം 19 ആയി; ചികിത്സയിലുള്ളത് 171 പേര്‍, ഗര്‍ഭിണിയും കുട്ടികളും അടക്കം ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കരിപ്പൂരില്‍ വിമാനം താഴ്ച്ചയിലേക്കു പതിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും രണ്ട് കുട്ടികളും അഞ്ച് സ്ത്രീകളും അടക്കമുള്ളവരാണ് മരിച്ചത്. ജീവനക്കാരുള്‍പ്പെടെ പരിക്കേറ്റ 171 പേര്‍ വിവിധ ആശുപത്രികളിലായി...

വിമാനത്തില്‍ ഉണ്ടായിരുന്നത് 174 യാത്രക്കാരും 10 കുഞ്ഞുങ്ങളും; എല്ലാവരും അടിയന്തര സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങിയവര്‍

ദുബൈ: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത് 174 യാത്രക്കാരും 10 കുഞ്ഞുങ്ങളുമെന്ന് എയര്‍ ഇന്ത്യ എക്‌സപ്രസ് സ്ഥിരീകരിച്ചു. ഇതിന് പുറമേ രണ്ടു പൈലറ്റുമാരും നാല് കാബിന്‍ ക്രൂ ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 128...

വീണ്ടുമൊരു ടേബിള്‍ ടോപ്പ് ദുരന്തം; കരിപ്പൂരിലെ അപകടം മംഗളൂരു വിമാന ദുരന്തത്തിന്റെ പത്താം വാര്‍ഷികത്തില്‍; അന്നും അപകടത്തില്‍പ്പെട്ടത് ദുബയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം

കോഴിക്കോട്: പത്തു വര്‍ഷം മുമ്പ് മംഗളൂരു വിമാനത്താവളത്തിലുണ്ടായ അപകടത്തിന് സമാനമാണ് ഇന്ന് കരിപ്പൂരിലുണ്ടായ ദുരന്തം. മംഗളൂരു അപകടത്തിന്റെ പത്താം വര്‍ഷത്തിലാണ് വീണ്ടുമൊരു ടേബിള്‍ ടോപ്പ് വിമാനത്താവള ദുരന്തം. 2010 മേയ് 22ന് പുലര്‍ച്ചെ...

കരിപ്പൂര്‍ വിമാനത്താവളം അടച്ചു; വിമാനങ്ങള്‍ കണ്ണൂരിലേക്ക് വഴിതിരിച്ചു വിടും

കോഴിക്കോട്: വിമാന അപകടത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളം താല്‍ക്കാലികമായി അടക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. കരിപ്പൂരില്‍ ഇറങ്ങേണ്ട വന്ദേഭാരത് ദൗത്യത്തില്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ കണ്ണൂരിലേക്ക് വഴിതിരിച്ചുവിടും. ചില വിമാനങ്ങള്‍ സൗകര്യം പരിഗണിച്ച് കൊച്ചിയിലേക്കു മാറ്റാനും...

കരിപ്പൂര്‍ വിമാന ദുരന്തം; മരണം 14 ആയി; നിരവധി പേര്‍ ഗുരുതര നിലയില്‍

കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഉണ്ടായ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു പതിച്ച് പൈലറ്റ് ക്യാപ്റ്റന്‍ ഡി വി സാഠേ അടക്കം...

കരിപ്പൂരില്‍ വിമാനം പതിച്ചത് 30 അടി താഴ്ച്ചയിലേക്ക്; മരണം മൂന്നായി(Video)

കോഴിക്കോട്: കരിപ്പൂരില്‍ ലാന്റ് ചെയ്യുന്നതിനിടെ അപകടത്തില്‍ പെട്ട വിമാനത്തില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ ഊര്‍ജ്ജിത ശ്രമം. ഇതിനകം പൈലറ്റ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതായാണ് വിവരം.  കോഴിക്കോട് പോത്തലൂര്‍ സ്വദേശി രാജീവന്‍, കുന്നമംഗലം സ്വദേശി...

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്കു പതിച്ചു; വിമാനം രണ്ടായി പിളര്‍ന്നു; പൈലറ്റ് മരിച്ചു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

കരിപ്പുര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെയാണ് അപകടം. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റ് മരിച്ചു. നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടുപേര്‍ക്ക് കോവിഡ്; നിരവധി പേര്‍ നിരീക്ഷണത്തില്‍; എയര്‍പോര്‍ട്ട് നടത്തിപ്പ് പ്രതിസന്ധിയിലാവും

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കും എയര്‍ ഇന്ത്യ ജീവനക്കാരനും കോവിഡ്. ഇതേ തുടര്‍ന്ന് നിരവധി പേരോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടതോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പ് പ്രതിസന്ധിയിലായി. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരാണ് കോവിഡ്...

Most Read