Wednesday, April 14, 2021
Tags Qatar news

Tag: qatar news

ഖത്തറിലെ ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി സെന്റര്‍, ഹെല്‍ത്ത് ക്ലബ്ബ് ജീവനക്കാര്‍ക്ക് കോവിഡ് പരിശോധനാ കാംപയിന്‍

ദോഹ: ഖത്തറിലെ ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി സെന്റര്‍, ഹെല്‍ത്ത് ക്ലബ്ബ്, ജിംനേഷ്യം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവക്കാര്‍ക്കായി ആരോഗ്യ മന്ത്രാലയം കോവിഡ പരിശോധനാ കാംപയിന്‍ നടത്തുന്നു. ഇന്നും നാളെയും രാവിലെ 8 മുതല്‍...

പകര്‍ച്ചവ്യാധി പരിശോധനാ ലബോറട്ടറികളെ ഏകോപിപ്പിക്കാന്‍ ഖത്തര്‍ നാഷനല്‍ റഫറന്‍സ് ലബോറട്ടറി സ്ഥാപിക്കുന്നു

ദോഹ: ഖത്തര്‍ നാഷനല്‍ റഫറന്‍സ് ലബോറട്ടറി ആഗസ്ത് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ലബോറട്ടറി പരിശോധനകളെയും സര്‍ക്കാര്‍, വ്യാവസായിക, വിദ്യാഭ്യാസ തലത്തില്‍ നടത്തുന്ന പരീക്ഷണങ്ങളെയും ഏകോപിപ്പിക്കുന്നതിനും പകര്‍ച്ചവ്യാധി മുന്‍കരുതല്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനും...

ഖത്തറില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ദോഹ: ഖത്തറില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അരീക്കോട് സ്വദേശി കൊന്നച്ചാലി മുഹമ്മദ് മുസ്തഫ (46) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ലിമോസിന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു....

ശനിയാഴ്ച്ച ദോഹയില്‍ മരിച്ച അഫീഫയുടെ മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും

ദോഹ: കഴിഞ്ഞ ശനിയാഴ്ച്ച ദോഹയില്‍ മരിച്ച തൃത്താല പടിഞ്ഞാറങ്ങാടി ഒറവില്‍ അഫീഫ(29)യുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രിയുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ കാര്‍ഗോ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക. മാടപ്പാട്ട് അബ്ദുല്‍ റഷീദിന്റെ ഭാര്യയും...

പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തിലാക്കാന്‍ ഖത്തര്‍ പുതിയ ഓഫിസ് തുറന്നു

ദോഹ: ഖത്തറിലെ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തിലാക്കാന്‍ പുതിയ ജുഡീഷ്യല്‍ എക്സിക്യൂഷന്‍ ഓഫിസ് തുറന്നു. ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയവും സുപ്രിം ജുഡീഷ്യറി കൗണ്‍സിലും ചേര്‍ന്നാണ് ഉത്തരവുകള്‍ വേഗത്തില്‍ നടപ്പാക്കാനും...

ഖത്തറില്‍ 500 റിയാല്‍ നോട്ടുകള്‍ തെരുവില്‍ വലിച്ചെറിഞ്ഞയാളെ അറസ്റ്റ് ചെയ്തു

ദോഹ: ഖത്തറില്‍ 500 റിയാല്‍ നോട്ടുകള്‍ തെരുവില്‍ വലിച്ചെറിയുന്ന വീഡിയോയില്‍ ഉള്ളയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാള്‍ ഖത്തര്‍ കറന്‍സി റോഡില്‍ എറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്തിനാണ്...

ജൂലൈ 1 മുതല്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ഓഫിസുകളിലെത്താമെന്ന് ഖത്തര്‍ മന്ത്രിസഭ

ദോഹ: ജോലി സ്ഥലത്തെ ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് കോവിഡ് നിയന്ത്രണത്തില്‍ വരുത്തിയ ഇളവ് ഖത്തര്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ജൂലൈ 1 മുതല്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ 50 ശതമാനം ജീവനക്കാര്‍ക്ക്...

ഖത്തറില്‍ വേനല്‍ക്കാല വിശ്രമ നിയമം ലംഘിച്ച 56 കമ്പനികള്‍ പൂട്ടിച്ചു

ദോഹ: വേനല്‍ക്കാലത്ത് നിശ്ചിത സമയങ്ങളില്‍ വെയിലില്‍ ജോലി ചെയ്യിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ച നിരവധി കമ്പനികള്‍ക്കെതിരേ ഖത്തര്‍ തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിച്ചു. മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിമയമലംഘനം നടത്തിയ 56...

അല്‍സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറക്കാനൊരുങ്ങുന്നു

ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 9 മുതല്‍ അടച്ചിട്ട ഖത്തറിലെ അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്ക്റ്റ് അധികം വൈകാതെ തുറക്കുമെന്ന് സൂചന. മാര്‍ക്കറ്റ് അടച്ചതിനെ തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് കച്ചവടം മാറ്റിയ വ്യാപാരികള്‍ക്ക്...

ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ ട്രംപ് നേരിട്ടിറങ്ങുന്നു; ലക്ഷ്യം തിരഞ്ഞെടുപ്പ്

ദോഹ: ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് രംഗത്തിറങ്ങുന്നതായി റിപോര്‍ട്ട്. പ്രമുഖ ഡച്ച്് പത്രം ഡിഡബ്ള്യു ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉപരോധം അവസാനിപ്പിക്കാനാണ് ട്രംപ്...

ഖത്തറില്‍ നിന്ന് കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറത്താനൊരുങ്ങി കേരള ബിസിനസ് ഫോറം

ദോഹ: കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറത്താന്‍ കേരള ബിസിനസ് ഫോറം(കെബിഎഫ്) പദ്ധതി തയ്യാറാക്കി. മാജിക് ടൂര്‍സുമായി സഹകരിച്ച് ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള അനുമതിക്ക് ശ്രമം ആരംഭിച്ചിട്ടുണ്ട്. മാഹാമാരിയുടെ പ്രതിസന്ധി...

ഖത്തറില്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയ്‌ക്കൊരുങ്ങി 11,500 വിദ്യാര്‍ഥികള്‍

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയ്ക്കുള്ള അവസാന തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യഭ്യാസ മന്ത്രാലയം. 149 സെന്ററുകളിലായി 11,500 കുട്ടികള്‍ ഈ വര്‍ഷം പരീക്ഷ എഴുതും. ജൂണ്‍ ഒന്നിനു ആരംഭിക്കുന്ന പരീക്ഷ...

ഖത്തറില്‍ പുതിയ കോവിഡ് പ്രോട്ടോക്കോള്‍; 14 ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്യും

ദോഹ: കോവിഡ് ചികില്‍സയില്‍ ഖത്തര്‍ പുതിയ അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ നടപ്പാക്കി തുടങ്ങി. ഇതു പ്രകാരം കോവിഡ് സ്ഥിരീകരിച്ച ആദ്യ ടെസ്റ്റ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷം ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും....

ഖത്തറില്‍ വീണ്ടും കൊറോണ മരണം; ഇന്ന് 1500ലേറെ പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 1,554 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 688 പേര്‍ക്കാണ് രോഗം ഭേദമായത്. തുടര്‍ച്ചയായി നാലാം...

ഭിന്നശേഷിക്കാരന്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ വിലക്കെടുത്ത് ഖത്തറിലെ വ്യവസായി

ദോഹ: കട്ടിലില്‍ കിടന്ന് നിര്‍മിച്ച കുടകളും പേപ്പര്‍ പേനകളും ലോക്ക്ഡൗണ്‍ കാരണം വില്‍ക്കാനാവാതെ വിഷമിച്ച ഭിന്നശേഷിക്കാരന് ഖത്തറില്‍ നിന്നൊരു സഹായ ഹസ്തം. കോഴിക്കോട് മുണ്ടുപാലം സ്വദേശി സതീഷിനാണ് പ്രതീക്ഷിക്കാത്ത സഹായമെത്തിയത്. തെങ്ങില്‍ നിന്ന് വീണ്...

പാര്‍പ്പിട കേന്ദ്രങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ പേര്‍ താമസിച്ചാല്‍ ഒഴിപ്പിക്കും

ദോഹ: ഖത്തറില്‍ തൊഴിലാളികള്‍ താമസിക്കുന്ന പാര്‍പ്പിട കേന്ദ്രങ്ങളില്‍ അനുവദിക്കപ്പെട്ടതിലും കൂടുതല്‍ പേര്‍ താമസിക്കുന്നത് ഒഴിപ്പിക്കുന്നതിന് പരിശോധന ശക്തമാക്കി. തൊഴില്‍ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്. കൊറോണ...

ചൊവ്വാഴ്ച്ച ഖത്തറിന്റെ ആകാശം ഉല്‍ക്കാവര്‍ഷത്തില്‍ പ്രഭാപൂരിതമാവും

ദോഹ: ഖത്തര്‍ ഉള്‍പ്പെടെയുള്ള ഉത്തരാര്‍ധ ഗോളത്തില്‍ ചൊവ്വാഴ്ച്ച രാത്രി ഉല്‍ക്കാ വര്‍ഷം ദൃശ്യമാവുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ചൊവ്വാഴ്ച്ച വൈകീട്ട് മുതല്‍ ബുധനാഴ്ച്ച പുലര്‍ച്ചെവരെയാണ് ഇടിഎ അക്വാരിഡ് എന്ന ഉല്‍ക്കകള്‍ പതിക്കുക. മണിക്കൂറില്‍...

ഖത്തറില്‍ പോലിസ് വേഷത്തില്‍ പണം തട്ടിയ നാല് പേര്‍ അറസ്റ്റില്‍

ദോഹ: പോലിസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ നാലംഗ സംഘത്തെ ദോഹയില്‍ അറസ്റ്റ് ചെയ്തു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. നജ്മ, ഓള്‍ഡ് എയര്‍പോര്‍ട്ട് പ്രദേശത്ത് നിന്നാണ് സംഘത്തെ പിടികൂടിയത്....

ഖത്തറില്‍ 776 പേര്‍ക്കു കൂടി കോവിഡ്; 98 പേര്‍ക്ക് രോഗം ഭേദമായി

ദോഹ: ഖത്തറില്‍ ഇന്ന് 776 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേര്‍ക്കു കൂടി രോഗം ഭേദമായി. പുതിയ കണക്കുകള്‍ പ്രകാരം 14,027 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ...

ഖത്തറില്‍ 845 പേര്‍ക്കു കൂടി കോവിഡ്; 129 പേര്‍ക്ക് രോഗം ഭേദമായി

ദോഹ: ഖത്തറില്‍ ഇന്ന് 845 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 13,409 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 129 പേര്‍ക്കു കൂടി രോഗം...

Most Read