Tuesday, June 22, 2021
Tags Qatar Ramadan 2021

Tag: Qatar Ramadan 2021

ഖത്തര്‍ അമീറിന്റെ റമദാന്‍ കാരുണ്യത്തില്‍ 12 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി

ദോഹ: റമദാനോടനുബന്ധിച്ച് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മാപ്പ് നല്‍കി വിട്ടയച്ച തടവുകാരില്‍ 12 ഇന്ത്യക്കാരും. ഖത്തര്‍ ഇന്ത്യന്‍ അംബസഡര്‍ ദീപക് മിത്തല്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം...

റമദാനില്‍ ഖത്തര്‍ ട്രാഫിക് വിഭാഗം പിടിച്ചെടുത്തത് 1000ഓളം വാഹനങ്ങള്‍

ദോഹ: ഗതാഗത നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റമദാനില്‍ 1000ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തതായി ഖത്തര്‍ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ്. പിടിച്ചെടുത്ത വാഹനങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്കു കൈമാറി. വാഹനങ്ങള്‍ വട്ടം കറക്കുക, അശ്രദ്ധമായി...

പെരുന്നാള്‍ മെയ് 13ന് ആവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: ജ്യോതിശ്ശാസ്ത്രപരമായ കണക്കുകള്‍ പ്രകാരം ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. എന്നാല്‍, ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഖത്തര്‍ ഔഖാഫിലെ മാസപ്പിറവി നിരീക്ഷണ സമിതിയാണ് നടത്തുക. മെയ് 11...

കര്‍വ ബസ്സില്‍ സഞ്ചരിക്കാനുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ സൗജന്യമായി നല്‍കുന്നു

ദോഹ: റമദാനില്‍ മുവാസലാത്തും ഖത്തര്‍ ചാരിറ്റിയും കൈകോര്‍ത്ത് സൗജന്യമായി കര്‍വ സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കുന്നു. ഖത്തര്‍ ചാരിറ്റി തൊഴിലാളികള്‍ക്ക് നല്‍കുന്ന ഇഫ്താര്‍ ഭക്ഷണത്തോടൊപ്പമാണ് കര്‍വ ബസ്സില്‍ സഞ്ചരിക്കുന്നതിനുള്ള സൗജന്യ സ്മാര്‍ട്ട് കാര്‍ഡും നല്‍കുന്നത്. മുവാസലാത്ത്...

റമദാന്‍: ഖത്തറില്‍ നിരവധി തടവുകാര്‍ക്ക് അമീര്‍ മാപ്പ് നല്‍കി

ദോഹ: വിശുദ്ധ റമദാനോടനുബന്ധിച്ച് ഖത്തറില്‍ നിരവധി തടവുകാര്‍ക്ക് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മാപ്പ് നല്‍കി. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ മൂലം തടവിലകപ്പെട്ടവര്‍ക്കും തടവ് കാലത്ത് നല്ല സ്വഭാവം പ്രകടിപ്പിച്ചവര്‍ക്കുമാണ് മാപ്പ്...

റമദാന്‍ തലേന്ന് ഖത്തര്‍ വിപണിയില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്; വിപണിയില്‍ 12 ഇനം ഈത്തപ്പഴങ്ങള്‍

ദോഹ: ഇന്ന് റമദാന്‍ ആരംഭിക്കുമെന്ന ഖത്തര്‍ ഔഖാഫിന്റെ ഔദ്യോഗിക അറിയിപ്പ് വന്നതിന് പിന്നാലെ രാജ്യത്തിന്റെ പ്രധാന വിപണിയില്‍ അനുഭവപ്പെട്ടത് വന്‍തിരക്ക്. റമദാനുമായി ബന്ധപ്പെട്ട വിവിധ ഓഫറുകള്‍ പ്രഖ്യാപിക്കുമെന്നതിനാല്‍ അവസാന നിമിഷങ്ങളിലാണ് ആളുകള്‍ ഒരുമിച്ച്...

മാസപ്പിറവിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം; ഖത്തര്‍ ഔഖാഫ് ട്വീറ്റ് നീക്കം ചെയ്തു

ദോഹ: ചൊവ്വാഴ്ച്ച ഖത്തറില്‍ റമദാന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റ് ഖത്തര്‍ ഔഖാഫ് മന്ത്രാലയം നീക്കം ചെയ്തു. നാളെ മാസപ്പിറവി നിരീക്ഷിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ഔഖാഫ് ഒടുവില്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് മാസപ്പിറവി കണ്ടില്ലെന്ന് മന്ത്രാലയം...

ഖത്തറില്‍ റമദാനിലെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള റമദാന്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയായിരിക്കും റമദാനിലെ ഔദ്യോഗിക പ്രവര്‍ത്തി സമയം. ഇത് സംബന്ധമായ സര്‍ക്കുലര്‍ നീതിന്യായ മന്ത്രി ഡോ....

നാളെ റമദാന്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് ഖത്തര്‍ ഔഖാഫ്

ദോഹ: ഖത്തറില്‍ ഞായറാഴ്ച്ച വൈകിട്ട് റമദാന്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് ഒഖാഫ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിങ് കമ്മിറ്റി അറിയിച്ചു. അല്‍ ദഫ്‌നയലുള്ള കമ്മിറ്റി ഓഫിസിലാണ് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കേണ്ടത്. നാളെ വൈകീട്ട് മാസപ്പിറവി...

റമദാനില്‍ 650 ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തര്‍ വാണിജ്യ മന്ത്രാലയം വിലക്കുറവ് പ്രഖ്യാപിച്ചു; ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ എന്നറിയാം

ദോഹ: റമദാനില്‍ വിലക്കുറവ് ലഭിക്കുന്ന 650 ഉല്‍പ്പന്നങ്ങളുടെ പട്ടിക ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടു. പ്രമുഖ ഷോപ്പിങ് മാളുകളുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി ഇന്നു മുതല്‍ നിലവില്‍ വരും. റമദാന്‍...

Most Read