Saturday, July 24, 2021
Tags Qatar

Tag: qatar

ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍; ആശയക്കുഴപ്പം തുടരുന്നു

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമാണോ എന്ന നിര്‍ദേശം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന് നിര്‍ദേശം ലഭിച്ചവര്‍ ഇഹ്തിറാസില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തപ്പോള്‍...

ഖത്തറിൽ 20 ലക്ഷത്തോളം പേർ ഒരു ഡോസ് വാക്‌സിനെടുത്തു

ദോഹ : ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ പുതിയ നാഴികകല്ല് പിന്നിടാനൊരുങ്ങി ഖത്തര്‍. 20 ലക്ഷത്തോളം പേര്‍ ഇതിനോടകം ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തു. പൊതുജനാരോഗ്യ മന്ത്രാലയം ഇന്നലെ പുറത്ത് വിട്ട കണക്കനുസരിച്ച് 19654222 പേര്‍...

ഈദ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ ഇന്‍കാസ് പാലക്കാട് ഈദ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച് കൊണ്ട് നടന്ന ചടങ്ങില്‍ സെക്രട്ടറി ലത്തീഫ് കല്ലായി സ്വാഗതം പറഞ്ഞു. ആക്റ്റിംഗ് പ്രസിഡന്റ് നിസാര്‍ പട്ടാമ്പി അധ്യക്ഷനായി....

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ദേശം

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന് നിര്‍ദേശം. പൂര്‍ണമായും വാക്‌സിനെടുത്ത് ഇഹ്തിറാസ് വെബ്‌സൈറ്റില്‍ പ്രീരജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കാണ് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന നിര്‍ദേശമടങ്ങിയ ഇമെയില്‍...

ഖത്തറിൽ ഇന്ന് 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 69 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 377 പേരെ പിടികൂടി

ദോഹ. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 377 പേരെ ഇന്നലെ പിടികൂടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ 332 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 44...

ഖത്തര്‍ വഴി സൗദിയിലേക്ക് പോകാനെത്തിയ നിരവധി പേര്‍ ഹമദ് വിമാനത്താവളത്തില്‍ കുടുങ്ങി

ദോഹ: ഖത്തര്‍ വഴി സൗദിയിലേക്ക് പോകാന്‍ എത്തിയ നിരവധി യാത്രക്കാര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇന്ന് രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിവയരാണ് കൈയില്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍...

പെരുന്നാളിന് ശേഷം ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു; നൂറിലേറെ സമ്പര്‍ക്ക കേസുകള്‍

ദോഹ: പെരുന്നാള്‍ ആഘോഷത്തിനിടെ ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി സൂചന. ആഴ്ച്ചകളായി 100 മുതല്‍ 150 വരെയായിരുന്നു ഖത്തറില്‍ കോവിഡ് കേസുകളെങ്കില്‍ 24 മണിക്കൂറിനിടെ 196 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 122...

ഖത്തറില്‍ പെരുന്നാളാഘോഷിക്കുകയായിരുന്ന കുരുന്നുകള്‍ കടലില്‍ വീണു; രക്ഷകനായി മലയാളി യുവാവ്

ദോഹ: ദുരന്തത്തില്‍ കലാശിക്കുമായിരുന്ന പെരുന്നാളാഘോഷത്തില്‍ രക്ഷകനായി മലയാളി യുവാവ്. പ്രവാസി സംഘടനയുടെ പെരുന്നാള്‍ ആഘോഷത്തിനിടെ കടലില്‍ വീണ രണ്ട് കുരുന്നുകളുടെ ജീവനാണ് കീഴുപറമ്പ് സ്വദേശി കെ ഇ അഷ്റഫിന്റെ ധീരമായ ഇടപെടല്‍ മൂലം...

ലൈബ അബ്ദുൽബാസിതിനു ആദരം

ദോഹ: "ഓർഡർ ഓഫ്‌ ദി ഗാലക്സി-ദി വാർ ഫോർ ദ സ്റ്റോളൻ ബോയ്‌" എന്ന ഇംഗ്ലീഷ്‌ പുസ്തകം രചിച്ച്‌, ലോകത്തെ ഓൺലൈൻ വിപണിയെ നിയന്ത്രിക്കുന്ന ആമസോണിൽ പ്രസിദ്ദീകരിച്ച ലൈബ അബ്ദുൽബാസിത്‌ എന്ന കൊച്ചു...

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പിസിആര്‍ ടെസ്റ്റിന് നിരക്ക് കുറച്ച് ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകള്‍

ദോഹ: നാട്ടിലേക്കു പോകുന്ന യാത്രക്കാരുടെ എണ്ണം കൂടുകയും സ്വകാര്യ ക്ലിനിക്കുകള്‍ തമ്മിലുള്ള മല്‍സരം മുറുകുകയും ചെയ്തതോടെ ഖത്തറില്‍ പിസിആര്‍ പരിശോധനയ്ക്കുള്ള നിരക്ക് കുറയുന്നു. കോവിഡ് പിസിആര്‍ പരിശോധനയ്ക്ക് പരമാവധി ഈടാക്കാവുന്ന തുകയായി ഹമദ്...

‘എയർലൈൻ ഓഫ് ദി ഇയർ’ പുരസ്‌കാരനേട്ടത്തിൽ ഖത്തർ എയർവെയ്‌സ്

ദോഹ: എയർലൈൻ ഓഫ് ദി ഇയർ' പുരസ്‌കാരനേട്ടത്തിൽ ഖത്തർ എയർവെയ്‌സ്. ഖത്തർ എയർവേയ്‌സിന്റെ ബിസിനസ് ക്ലാസിന്റെ പ്രത്യേകതയായ ക്യൂ സ്യൂട്ട് ആണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. മികച്ച എയർലൈൻ, മികച്ച കേറ്ററിങ്, മികച്ച ബിസിനസ്...

ഖത്തറില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ ചികില്‍സയിലായിരുന്ന മലപ്പുറം കോട്ടക്കല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി സിറാജുദ്ദീന്‍ താഴേക്കാട്ട്(47) ആണ് മരിച്ചത്. നേരത്തേ സൗദിയിലായിരുന്ന സിറാജുദ്ദീന്‍ അടുത്ത കാലത്താണ് ഖത്തറിലെത്തിയത്. വക്‌റയിലെ ഒരു...

ഖത്തറിലെ 81 ആരോഗ്യ കേന്ദ്രങ്ങളില്‍ അതിവേഗ കോവിഡ് ടെസ്റ്റ്

ദോഹ: ഖത്തറില്‍ കോവിഡ് റാപിഡ് പരിശോധന ലഭ്യമായ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുതുക്കി. 81 സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളുമാണ് പുതിയ പട്ടികയിലുള്ളത്. ഖത്തറില്‍ വാക്‌സിനേഷന്‍ എടുക്കാത്ത ജീവനക്കാര്‍ ആഴ്ച്ച...

ഖത്തറില്‍ 43 വയസ്സുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 128 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 116 പേരാണ് രോഗമുക്തി നേടിയത്. 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 62 പേര്‍. 1,560 പേരാണ് നിലവില്‍...

ഖത്തറില്‍ 60ന് മുകളിലുള്ള 93.5 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്തു

ദോഹ: ഖത്തറില്‍ 60 വയസ്സിന് മുകളിലുള്ള 93.5 ശതമാനം പേരും പൂര്‍ണമായും വാക്‌സിനെടുത്തതായി ആരോഗ്യ മന്ത്രാലയം. 98.6 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു. വാക്‌സിനേഷന് യോഗ്യരായവരില്‍ 78.7 ശതമാനവും ചുരുങ്ങിയത്...

ഖത്തറിലെ കുട്ടികള്‍ക്കായി സൗജന്യ ഫുട്‌ബോള്‍ കോച്ചിങ്

ദോഹ: ഖത്തറിലെ ബീ ഗ്ലോബല്‍ ഗ്രൂപ്പും ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ അക്കാദമിയും ചേര്‍ന്ന് കുട്ടികള്‍ക്ക് സൗജന്യ ഫുട്ബോള്‍ കോച്ചിങ് സംഘിടിപ്പിക്കുന്നു. കോച്ചിങ് ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍...

ഖത്തർ വിമാനത്താവളത്തിൽ വച്ച് നടത്തുന്ന ആർടിപിസിആർ പരിശോധന പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും

ദോഹ : ഖത്തറിലേക്ക് തിരിച്ച് വരുന്നവർക്കായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിര്‍ബന്ധമായും നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും . ഈദ് അവധിക്കാലത്ത് പ്രവര്‍ത്തിക്കുന്ന പതിനെട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഉടനടി പരിശോധന...

ഖത്തറില്‍ രോഗമുക്തി വര്‍ധിച്ചു; ഇന്ന് 124 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 152 പേരാണ് രോഗമുക്തി നേടിയത്. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 38 പേര്‍. 1,546 പേരാണ് നിലവില്‍...

ഫോക്കസ്‌ റീജിയണൽ മീറ്റിങ്ങുകൾക്ക് തുടക്കമായി

ദോഹ : പ്രമുഖ യുവജന സംഘടനയായ ഫോക്കസിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക്‌ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റീജിയണൽ മീറ്റുകൾക്ക്‌ തുടക്കമായി. "ടുഗെതർ, ബിയോണ്ട് ബൗണ്ടറീസ്" എന്ന തീമിൽ സംഘടിപ്പിക്കപ്പെട്ട മീറ്റുകൾ വിവിധ രാജ്യങ്ങളിലെ ഫോക്കസ്...

Most Read