Tuesday, June 22, 2021
Tags Ramadan 2021

Tag: ramadan 2021

വിശപ്പ് എന്താണെന്ന് അവനും അറിയട്ടെ; മകന്റെ ആദ്യ നോമ്പ് അനുഭവം കുറിച്ച് നിര്‍മല്‍ പാലാഴി

കോഴിക്കോട്: മകന്‍ ആദ്യമായി റമദാന്‍ വ്രതം എടുത്ത അനുഭവം പങ്കുവച്ച് നടന്‍ നിര്‍മല്‍ പാലാഴിയുടെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സുഹൃത്തുക്കള്‍ നോമ്പെടുക്കുന്നത് കണ്ട് മകന് ആഗ്രഹം തോന്നി നിരാഹാരം ഇരിക്കാന്‍ തീരുമാനിച്ചതാണ്....

യുഎഇയിലെ പള്ളികളില്‍ ഖിയാമുല്ലൈല്‍ നമസ്‌കാരത്തിന് അനുമതി

ദുബൈ: റമദാനില്‍ അര്‍ധരാത്രിക്കു ശേഷം നടക്കുന്ന ഖിയാമുല്ലൈല്‍ നമസ്‌കാരം പള്ളികളില്‍ നിര്‍വഹിക്കാമെന്ന് യുഎഇ നാഷനല്‍ എമര്‍ജന്‍സി ആന്റ് ക്രൈസിസ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി. അര്‍ധരാത്രി 12 മുതല്‍ 12.30വരെ ആയിരിക്കും നമസ്‌കാര സമയം....

നോമ്പുകാരനായി 20 ഓവര്‍ വിക്കറ്റിന് പിറകില്‍; ഒപ്പം 18 ഓവര്‍ ബാറ്റിങും: റിസ്‌വാന് ക്യാപ്റ്റന്റെ കൈയടി

സെഞ്ചൂറിയന്‍: റമദാന്‍ വ്രതത്തിന്റെ കാഠിന്യത്തിലും തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കളിക്കളം നിറഞ്ഞ പാകിസ്താന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന് അഭിനന്ദനം. ദീര്‍ഘനേരം വിക്കറ്റ് കീപ്പറായി നില്‍ക്കുകയും പിന്നീട് ഓപ്പണറായി ഇറങ്ങി നീണ്ട ഇന്നിങ്‌സ് കളിക്കുകയും...

റമദാന്‍: ഖത്തറില്‍ നിരവധി തടവുകാര്‍ക്ക് അമീര്‍ മാപ്പ് നല്‍കി

ദോഹ: വിശുദ്ധ റമദാനോടനുബന്ധിച്ച് ഖത്തറില്‍ നിരവധി തടവുകാര്‍ക്ക് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മാപ്പ് നല്‍കി. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ മൂലം തടവിലകപ്പെട്ടവര്‍ക്കും തടവ് കാലത്ത് നല്ല സ്വഭാവം പ്രകടിപ്പിച്ചവര്‍ക്കുമാണ് മാപ്പ്...

റമദാന്‍ തലേന്ന് ഖത്തര്‍ വിപണിയില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്; വിപണിയില്‍ 12 ഇനം ഈത്തപ്പഴങ്ങള്‍

ദോഹ: ഇന്ന് റമദാന്‍ ആരംഭിക്കുമെന്ന ഖത്തര്‍ ഔഖാഫിന്റെ ഔദ്യോഗിക അറിയിപ്പ് വന്നതിന് പിന്നാലെ രാജ്യത്തിന്റെ പ്രധാന വിപണിയില്‍ അനുഭവപ്പെട്ടത് വന്‍തിരക്ക്. റമദാനുമായി ബന്ധപ്പെട്ട വിവിധ ഓഫറുകള്‍ പ്രഖ്യാപിക്കുമെന്നതിനാല്‍ അവസാന നിമിഷങ്ങളിലാണ് ആളുകള്‍ ഒരുമിച്ച്...

മാസപ്പിറവി കണ്ടില്ല; ഒമാനില്‍ റമദാന്‍ ഒന്ന് ബുധനാഴ്ച്ച

മസ്‌ക്കത്ത്: ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തിനാല്‍ ഒമാനില്‍ റമദാന്‍ ഒന്ന് ബുധനാഴ്ച്ചയായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും നാളെയാണ് വ്രതാരംഭം.

കാപ്പാട് മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന് തുടക്കം

കോഴിക്കോട്: കേരളത്തില്‍ റമദാന്‍ വ്രതാരംഭം നാളെ. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ( ചൊവ്വ) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്...

റമദാന്‍: 700 തടവുകാര്‍ക്ക് മാപ്പ് നല്‍കി യുഎഇ

അബൂദബി: റമദാന്റെ മുന്നോടിയായി യുഎഇയിലെ വിവിധ എമിറേറ്റുകള്‍ 700 തടവുകാര്‍ക്ക് മാപ്പ് നല്‍കി. അബൂദബിയില്‍ 439 തടവുകാരും അജ്മാനില്‍ 55 പേരും ഷാര്‍ജയില്‍ 206 പേരും മോചിതരാവും. 439 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റും...

തറാവീഹും ഖിയാമുല്ലൈലും അരമണിക്കൂറില്‍ കൂടരുതെന്ന് സൗദി മതകാര്യ മന്ത്രാലയം

ജിദ്ദ: സൗദിയിലെ എല്ലാ പള്ളികളിലും തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങള്‍ 30 മിനിറ്റില്‍ ഒതുക്കണമെന്ന് മതകാര്യ മന്ത്രാലയം ഉത്തരവിട്ടു. മതകാര്യ മന്ത്രാലയ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ആല്‍ ശൈഖ് ഞായറാഴ്ച അയച്ച സര്‍ക്കുലറിലാണ്...

റമദാനില്‍ കരുണയുടെ കരങ്ങള്‍ നീട്ടി യുഎഇ; 100 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും

ദുബൈ: റമദാനില്‍ '100 ദശലക്ഷം ഭക്ഷണപ്പൊതികള്‍' എന്ന പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 20 രാജ്യങ്ങളില്‍ 100 ദശലക്ഷം...

ഖത്തറില്‍ റമദാനിലെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള റമദാന്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയായിരിക്കും റമദാനിലെ ഔദ്യോഗിക പ്രവര്‍ത്തി സമയം. ഇത് സംബന്ധമായ സര്‍ക്കുലര്‍ നീതിന്യായ മന്ത്രി ഡോ....

ദുബയിലെ പള്ളികളില്‍ തറാവീഹിന് അനുമതി; പരമാവധി 20 മിനിറ്റ്

ദുബൈ: റമദാനില്‍ തറാവീഹ് ഉള്‍പ്പെടെയുള്ള നമസ്‌കാരങ്ങള്‍ പള്ളിയില്‍ നടത്താന്‍ ദുബൈ ഇസ്ലാമിക കാര്യ വകുപ്പ് അനുവാദം നല്‍കി. പള്ളിയില്‍ വരുന്നതു മുതല്‍ പോകുന്നതു വരെയുള്ള കാര്യങ്ങള്‍ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ അനുസരിച്ചു മാത്രമായിരിക്കണമെന്ന് അതോറിറ്റി...

റമദാനില്‍ പള്ളികളിലെ ഇഅതികാഫ്, നോമ്പുതുറ, അത്താഴം തുടങ്ങിയവ അനുവദിക്കില്ലെന്ന് സൗദി

റിയാദ്: രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം റമദാനിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. താഴെ പറയുന്ന നിയന്ത്രണങ്ങള്‍ പാലിക്കണം. 1. മസ്ജിദുകളിലോ ബന്ധപ്പെട്ട കെട്ടിടങ്ങളിലോ സമൂഹ നോമ്പ് തുറ, അത്താഴം...

കുവൈത്തിലെ പള്ളികളിൽ തറാവീഹ് നമസ്കാരം നടത്താൻ അനുമതി

കുവൈത്ത് സിറ്റി: റമദാനില്‍ കുവൈത്തിലെ പള്ളികളില്‍ തറാവീഹ് നമസ്‌കാരം നടത്താന്‍ അനുമതി. ഔകാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫരീദ് അല്‍ ഇമാദി ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പുരുഷന്മാര്‍ക്ക്...

പള്ളികളില്‍ തറാവീഹ് പ്രാര്‍ഥന അനുവദിക്കില്ല; റമദാനില്‍ കടുത്ത നിയന്ത്രണങ്ങളുമായി ഒമാന്‍

മസ്‌ക്കത്ത്: റമദാനില്‍ പള്ളികളിലെ തറാവീഹ് നസ്‌കാരം അനുവദിക്കില്ലെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി. റമദാനില്‍ രാത്രി 9 മുതല്‍ പുലര്‍ച്ചെ 4 വരെ സഞ്ചാര വിലക്കും ഏര്‍പ്പെടുത്തി. ഈ സമയത്ത് വാഹനങ്ങളോ വ്യക്തികളോ പുറത്തിറങ്ങാന്‍...

റമദാനില്‍ 650 ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തര്‍ വാണിജ്യ മന്ത്രാലയം വിലക്കുറവ് പ്രഖ്യാപിച്ചു; ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ എന്നറിയാം

ദോഹ: റമദാനില്‍ വിലക്കുറവ് ലഭിക്കുന്ന 650 ഉല്‍പ്പന്നങ്ങളുടെ പട്ടിക ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടു. പ്രമുഖ ഷോപ്പിങ് മാളുകളുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി ഇന്നു മുതല്‍ നിലവില്‍ വരും. റമദാന്‍...

റമദാനില്‍ 30,000 ഇനങ്ങള്‍ക്ക് 75 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് യുഎഇ

അബൂദബി: റമദാന്‍ പ്രമാണിച്ച് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം. രാജ്യത്തെ 894 ഔട്ട്‌ലെറ്റുകളില്‍ വിലക്കുറവ് ലഭ്യമാവും. വിവിധ വസ്തുക്കള്‍ക്ക് 25 മുതല്‍ 75 ശതമാനം വരെ...

റമദാന്‍ ഏപ്രില്‍ 13ന് ആരംഭിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: ജ്യോതിശ്ശാസ്ത്രപരമായ കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ റമദാന്‍ ഏപ്രില്‍ 13ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കലണ്ടര്‍ ഹൗസ്. ഏപ്രില്‍ 12ന് ശഅബാന്‍ പൂര്‍ത്തിയാവും. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്താനുള്ള...

ഗള്‍ഫില്‍ റമദാന്‍ ഏപ്രില്‍ 13ന് തുടങ്ങാന്‍ സാധ്യത; നോമ്പ് ദൈര്‍ഘ്യം 14 മുതല്‍ 15 മണിക്കൂര്‍ വരെ

ദോഹ: ഇത്തവണ ഗള്‍ഫ് നാടുകളില്‍ റമദാന്‍ ഏപ്രില്‍ 13ന് തുടങ്ങാന്‍ സാധ്യതയെന്ന് അറബ് യൂനിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് സ്‌പേസ് സയന്‍സ് അംഗം ഇബ്‌റാഹിം അല്‍ ജര്‍വാന്‍. ഈദുല്‍ ഫിത്വര്‍ മെയ് 13ന്...

റമദാനില്‍ തറാവീഹ് ഉള്‍പ്പെടെയുള്ള നമസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: റമദാനില്‍ തറാവീഹ്, ഖിയാമുല്ലൈല്‍ ഉള്‍പ്പെടെ മുഴുവന്‍ നമസ്‌കാരങ്ങള്‍ക്കും അനുമതിയുണ്ടാകുമെന്ന് കുവൈത്ത്. അതിനുവേണ്ടിയുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി കുവൈത്ത് ഔഖാഫ് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഫരീദ് അസദ് അല്‍ ഇമാദി പറഞ്ഞു. കോവിഡ് മുന്‍കരുതലുകള്‍ കൃത്യമായി...

Most Read