Saturday, July 24, 2021
Tags Saudi arabia

Tag: saudi arabia

ഹവാല ഇടപാട്; ആറംഗ ഇന്ത്യന്‍ സംഘം സൗദിയിൽ അറസ്റ്റിൽ

റിയാദ്: ഹവാല ഇടപാട് നടത്തിയ ആറംഗ ഇന്ത്യന്‍ സംഘം സൗദിയിൽ അറസ്റ്റിൽ. 20 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ള യുവാക്കളാണ് അറസ്റ്റിലായത്. സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള ഇറക്കുമതി സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക്...

മക്കയില്‍ ഹജ്ജ് നിര്‍വഹിച്ചത് 58,518 പേ‍ര്‍

സൗദി അറേബ്യ: ഹജ്ജിന് അനുമതി ലഭിച്ച 60,000 പേരിൽ 58,518 തീർഥാടകരാണു ചടങ്ങ് നിർവഹിച്ചതെന്നു സൗദി അറിയിച്ചു. 25,702 വനിതകളും 32,816 പുരുഷന്മാരുമാണു പങ്കെടുത്തത് . ഭൂരിഭാഗം തീർഥാടകരും വ്യാഴാഴ്ച തന്നെ മക്ക...

അടുത്ത മാസം മുതല്‍ സൗദിയിലെ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധം

ജിദ്ദ: ആഗസ്ത് ഒന്ന് മുതല്‍ സൗദിയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമെന്ന് മുനിസിപ്പില്‍, ഗ്രാമകാര്യ ഭവന മന്ത്രാലയം. കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്ക് ഇളവ് ലഭിക്കും. വാക്‌സിനെടുക്കാത്തവരെ പൊതു സ്വകാര്യ...

സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 14 പേര്‍ മരിച്ചു; 1,293 പുതിയ രോഗികള്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,293 പേര്‍ക്ക്. രോഗബാധിതരില്‍ 1,453 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 14 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ വൈറസ്...

ഹജ്ജ് തീർഥാടനത്തിന് മക്കയിൽ തുടക്കമായി; അറഫാ സംഗമം ഇന്ന്

റിയാദ്: ഹജ്ജ് തീർഥാടനത്തിന് മക്കയിൽ തുടക്കമായി. സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. മിനായിൽ എത്തി അവിടെ തങ്ങിയ മുഴുവൻ തീർഥാടകരും ഇന്ന് രാവിലെ മുതൽ അറഫാ മൈതാനത്തേക്ക് വരും.സൗദിയിലെ സ്വദേശികളും...

കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഇരവിപുരം സ്വദേശി ബിജു നെല്‍സണ്‍ (47) ആണ് ശനിയാഴ്ച മരിച്ചത്. ഒരാഴ്ചയായി ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25...

ഇന്ത്യക്കാര്‍ക്കുള്ള നിരോധനം തുടരുമെന്ന് സൗദി അറേബ്യ

റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം കഴിഞ്ഞാലല്ലാതെ സൗദിയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ്(ജവാസാത്ത്) ആവര്‍ത്തിച്ചു. ഖത്തറും ചില യൂറോപ്യന്‍ രാജ്യങ്ങളും വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക്...

ഓണ്‍ അറൈവല്‍ വിസ ഉപയോഗിച്ച് ഖത്തര്‍ വഴി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

ദോഹ: ഇന്ത്യയില്‍ നിന്ന് യാത്രാവിലക്കുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകുന്നതിന് ഖത്തറിന്റെ ഓണ്‍ അറൈവല്‍ വിസാ സംവിധാനം പ്രയോജനപ്രദമാവുമെന്ന് ട്രാവലിങ് രംഗത്തുള്ളവര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നു നേരിട്ട് യാത്ര ചെയ്യാന്‍ സൗകര്യമില്ലാത്ത സൗദി...

ഹജ്ജിന് അവസരം ലഭിച്ച ഇന്ത്യക്കാരില്‍ പകുതിയില്‍ കൂടുതല്‍ മലയാളികള്‍

റിയാദ്: കോവിഡ സാഹചര്യം മൂലം പരിമിത തോതില്‍ നടക്കുന്ന ഇത്തവണത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട ഇരുനൂറോളം ഇന്ത്യക്കാരില്‍ പകുതിയിലേറെയും മലയാളികള്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കു മാത്രമാണ് ഇപ്രാവശ്യം അനുമതി. സൗദിയില്‍ താമസിക്കുന്ന 150...

സൗദിയില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് തിരുത്തുന്ന വമ്പന്‍ തട്ടിപ്പ് സംഘം; പ്രവാസികള്‍ ഉള്‍പ്പെടെ 122 പേര്‍ പിടിയില്‍

റിയാദ്: പണം വാങ്ങി കോവിഡ് ആരോഗ്യ സ്ഥിതി തിരുത്തി നല്‍കുന്ന വന്‍ സംഘം സൗദിയില്‍ പിടിയിലായി. ഇവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചതായി സൗദി അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി തട്ടിപ്പ്...

നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുകയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചുനങ്ങാട് മനക്കല്‍പടി പുത്തന്‍പുരക്കല്‍ വീട്ടില്‍ സനീഷ് പി (38) ആണ് മരിച്ചത്. ഈ മാസം 22ന്...

സൗദിയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ജൂലൈ 15 വ്യാഴാഴ്ച്ച മുതല്‍ ജൂലൈ 25 ഞായറാഴ്ച്ച വരെയാണ് അവധി. 26ന്...

സൗദിയില്‍ ഇന്ന് 1,112 പേര്‍ക്ക് കോവിഡ്; 1,189 രോഗമുക്തി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,112 പേര്‍ക്ക്. രോഗബാധിതരില്‍ 1,189 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 13 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ വൈറസ്...

സൗദിയില്‍ ഇന്ധനവിലയ്ക്ക് പരിധി നിര്‍ണയിച്ചു; അധികവില സര്‍ക്കാര്‍ വഹിക്കും

റിയാദ്: സൗദി അറേബ്യയില്‍ പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്ക് വിലപരിധി നിശ്ചയിച്ചു. ജൂണ്‍ മാസത്തെ വിലയായിരിക്കും ഇനി മുതല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരിക. ഇന്നു മുതല്‍ 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33...

മാസപ്പിറവി ദൃശ്യമായില്ല; അറഫ സംഗമം ജൂലൈ 19 ന്

റിയാദ്: സൗദിയിൽ വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 19 ന് നടക്കും. ബലിപെരുന്നാല്‍ 20 നായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ദുല്‍ഖഅദ് 29 ന് വൈകുന്നേരം ദുല്‍...

സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്ക് ഇന്ത്യക്കാർക്ക് നിയന്ത്രണം

റിയാദ്: സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്ക് ഇന്ത്യക്കാർക്ക് നിയന്ത്രണം വരുന്നു. ഇന്ത്യക്കാരുടെയും ബംഗ്ലാദേശുകാരുടെയും എണ്ണം 40%ൽ കൂടാൻ പാടില്ലെന്ന പുതിയ നിയമമാണ് നടപ്പിലാക്കുന്നത്. യെമൻ, ഇത്യോപ്യ പൗരന്മാർ 25%ൽ കൂടാൻ പാടില്ല എന്നും...

സൗദിയില്‍ മലയാളിയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. പ്രമുഖ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി അമീറലിയെ കൊലപ്പെടുത്തിയ...

സൗദി പൗരനെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളി; ഹൗസ് ഡ്രൈവര്‍ അറസ്റ്റില്‍

റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച ഹൗസ് ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. കുടുംബാംഗങ്ങള്‍ പുറത്തുപോയ സമയത്താണ് തൊഴിലുടമയെ ഹൗസ് ഡ്രൈവര്‍ കൊലപ്പെടുത്തിയത്. ഭാര്യയും മക്കളും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍...

സൗദിയില്‍ ഇന്ന് 16 കോവിഡ് മരണം; റിയാദില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,277 പേര്‍ക്ക്. രോഗബാധിതരില്‍ 1,080 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 16 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ വൈറസ്...

ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനു പുറമേ മറ്റ് കുത്തിവയ്പ്പുകള്‍ വേണ്ട

മക്ക: ഈ വര്‍ഷത്തെ ഹജ് തീര്‍ഥാകര്‍ക്കു കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാത്രം മതിയെന്ന് ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിന് പുറമേ മറ്റ് കുത്തിവയ്പ്പുകള്‍ ആവശ്യമാണോയെന്ന് ട്വിറ്ററിലൂടെ ലഭിച്ച അന്വേഷണത്തിന് മറുപടിയായായാണ് മന്ത്രാലയം...

Most Read