Wednesday, September 22, 2021
Tags Taliban

Tag: Taliban

കുവൈത്ത്: താലിബാനില്‍ ചേരുമെന്ന് ഭീഷണി മുഴക്കി വീട് വിട്ട യുവതി അറസ്റ്റില്‍

കുവൈത്ത് സിറ്റി: താലിബാനില്‍ ചേരുമെന്ന ഭീഷണി മുഴക്കി വീട് വിട്ട പാകിസ്താനി യുവതിയെ കുവൈത്ത് പോലിസ് അറസ്റ്റ് ചെയ്തു. ഇസ്രായേലില്‍ ചാവേര്‍ ആക്രമണം നടത്തണമെന്നും യുവതി പറഞ്ഞിരുന്നു. ഇക്കാര്യമറിയിച്ച് പിതാവ് തന്നെയാണ് പോലിസില്‍...

മുന്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ താലിബാന്‍ റെയ്ഡ്; കോടിക്കണക്കിന് ഡോളറും സ്വര്‍ണവും പിടിച്ചെടുത്ത് ബാങ്കിന് കൈമാറി

കാബൂള്‍: അഫ്ഗാനിസ്താനിലെ മുന്‍ ഉദ്യോഗസ്ഥരുടെ വീടുകള്‍ കേന്ദ്രീകരിച്ച് താലിബാന്‍ റെയ്ഡ്. പരിശോധനയില്‍ 12 മില്യണിലധികം ഡോളര്‍ വരുന്ന നോട്ടുകളും സ്വര്‍ണ്ണവും പിടിച്ചെടുത്തു. അഫ്ഗാനിസ്താന്‍ സെന്‍ട്രല്‍ ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യം കടുത്ത സാമ്പത്തിക...

ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ താലിബാന്‍ നേതാവും

ടൈം മാഗസിന്‍ തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ താലിബാന്‍ സ്ഥാപക അംഗം മുല്ല അബ്ദുല്‍ ഗനി ബറദാറും. ഇന്ത്യയില്‍ നിന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി, പശ്ചിമ ബംഗാള്‍...

അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റിന്റെ വീട്ടില്‍ സ്വര്‍ണക്കട്ടികളും 60 ലക്ഷം ഡോളറും

കാബൂള്‍: അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹിന്റെ വീട്ടില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണവും പണവും കണ്ടെടുത്തതായി താലിബാന്‍. 15 സ്വര്‍ണക്കട്ടികളും 60 ലക്ഷം ഡോളറുമാണ് കണ്ടെത്തിയതെന്ന് താലിബാന്‍ അധികൃതര്‍ അറിയിച്ചു. അംറുല്ല...

സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കപ്പെടണം; താലിബാനോട് നയം വ്യക്തമാക്കി ഖത്തർ

ദോഹ: സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കപ്പെടണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് ഖത്തർ. അഫ്ഗാനിസ്ഥാന്റെ പുതിയ  ഭരണാധികാരികളോട് സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കണമെന്ന് ഗൾഫ് രാഷ്ട്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവരുടെ ഗവൺമെന്റിനെ അംഗീകരിക്കാൻ ഇത് വളരെ നേരത്തെയാക്കണമെന്നും ഖത്തർ വിദേശകാര്യ...

ആരോടും പ്രതികാരമില്ല; രാജ്യം വിട്ടവര്‍ മടങ്ങിവരണമെന്ന് പുതിയ അഫ്ഗാന്‍ പ്രധാനമന്ത്രി

കാബൂള്‍: രാജ്യം വിട്ട മുന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ മടങ്ങി വരണമെന്നും അവര്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പ് നല്‍കുന്നതായും പുതിയ ആക്ടിങ് പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ്. അല്‍ജസീറയ്ക്ക് നല്‍കിയ പ്രത്യേക...

ആരാണീ മുഹമ്മദ് ഹസന്‍ അഖുന്ദ്?

കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ പ്രഖ്യാപിച്ച ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ് മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ്. നിര്‍ണായക ഘട്ടത്തില്‍ അഫാഗന്റെ ഭരണച്ചുമതല ഏല്‍പ്പിക്കപ്പെട്ട മുല്ലാ അഖുന്ദ് ആരാണ്? താലിബാന്റെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ അതിനിര്‍ണായക...

അഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍; മുഹമ്മദ് ഹസന്‍ അഖുന്ദ് പ്രധാനമന്ത്രി

കാബൂള്‍: അഫ്ഗാനില്‍ പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍. മുഹമ്മദ് ഹസന്‍ അഖുന്ദിന്റെ നേതൃത്വത്തിലാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്. ഖത്തറിലെ താലിബാന്‍ പൊളിറ്റിക്കല്‍ ഓഫിസ് മേധാവി ആയിരുന്ന അബ്ദുല്‍ ഗനി ബറദാര്‍ ഉപനേതാവാകും. ഹക്കാനി...

ഭരണമേറ്റെടുക്കല്‍ ചടങ്ങിന് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ക്ഷണിച്ച് താലിബാന്‍

ദോഹ: പുതിയ സര്‍ക്കാര്‍ രൂപീകരണ ചടങ്ങിലേക്ക് ഖത്തര്‍, റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍, പാക്‌സിതാന്‍ എന്നീ രാജ്യങ്ങളെ താലിബാന്‍ ക്ഷണിച്ചു. പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍...

ഒടുവില്‍ പഞ്ച്ശീറും വീണു; അഫ്ഗാന്‍ പൂര്‍ണ മോചനം നേടിയെന്ന് താലിബാന്‍

കാബൂള്‍: താലിബാന്‍ മുന്നേറ്റത്തെ ചെറുത്തു നിന്ന അവസാന തുരുത്തായ പഞ്ച്ശീറും കീഴടങ്ങി. ഈ വിജയത്തോടെ രാജ്യത്തെ യുദ്ധത്തിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിപ്പിച്ചതായി താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു. എന്നാല്‍, തന്ത്രപ്രധാന സ്ഥാനങ്ങളില്‍...

പഞ്ച്ശീര്‍ താഴ്‌വര താലിബാന്‍ വളഞ്ഞു; ശക്തമായ ഏറ്റുമുട്ടല്‍

കാബൂള്‍: അഹ്‌മദ് മസൂദിന്റെ ശക്തികേന്ദ്രമായ അഫ്ഗാനിലെ പഞ്ച്ശീര്‍ താഴ്‌വര താലിബാന്‍ പൂര്‍ണമായും വളഞ്ഞു. താലിബാനെതിരേ പ്രതിരോധിച്ച് നില്‍ക്കുന്ന അഫ്ഗാനിലെ ഏക പ്രദേശമാണ് പഞ്ച്ശീര്‍. കാര്‍പിസ-പഞ്ച്ശീര്‍ പ്രവിശ്യകള്‍ ചേരുന്ന ദാര്‍ബന്ദില്‍ താലിബാന്‍ സൈന്യം എത്തിയതായി നാഷനല്‍...

അവസാന അമേരിക്കന്‍ സൈനികനും കാബൂള്‍ വിട്ടു; സ്വാതന്ത്ര്യം ആഘോഷിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ടു പതിറ്റാണ്ട് നീണ്ട അധിനിവേശം അവസാനിപ്പിച്ച് അമേരിക്ക. താലിബാന്‍ മുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ യുഎസിന്റെ അവസാന വിമാനവും അഫ്ഗാന്‍ വിട്ടു. അമേരിക്കന്‍ അംബാസഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവര്‍ യുഎസിലേക്ക് തിരിച്ചു. ഇതോടെ...

ഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധം തുടരുമെന്ന് താലിബാന്‍

കാബൂള്‍: ഉപഭൂഖണ്ഡത്തിലെ സുപ്രധാന രാജ്യമായ ഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക ബന്ധം തുടരാന്‍ അഫ്ഗാനിസ്താന്‍ ആഗ്രഹിക്കുന്നതായി താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാന്‍ അവസാനിപ്പിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍...

കാബൂള്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഖത്തറും തുര്‍ക്കിയും ഏറ്റെടുക്കുമെന്ന് റിപോര്‍ട്ട്

ദോഹ: കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഖത്തറും തുര്‍ക്കിയും സംയുക്തമായി നിര്‍വഹിക്കുമെന്ന് റിപോര്‍ട്ട്. തുര്‍ക്കി ഒരു സ്വകാര്യ കമ്പനി വഴി സുരക്ഷാ ചുമതല ഏറ്റെടുക്കുമെന്നും മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു....

രേഖകളില്ലാത്ത അഫ്ഗാന്‍കാരെ വിമാനത്താവളത്തിലേക്ക് പോകാന്‍ അനുവദിക്കാത്തത് ഐഎസ് ആക്രമണ ഭീഷണി ഉള്ളതിനാലെന്ന് താലിബാന്‍

ദോഹ: രേഖകളില്ലാത്ത അഫ്ഗാന്‍കാരെ കാബൂള്‍ വിമാനത്താവളത്തിലേക്കു പോവുന്നത് തടയുന്നത് ഐഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകള്‍ ഉള്ളത്‌കൊണ്ടെന്ന് താലിബാന്‍. ദോഹയിലെ താലിബാന്‍ പൊളിറ്റിക്കല്‍ ഓഫിസ് വക്താവ് സുഹൈല്‍ ഷാഹീന്‍ ദോഹ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്...

കഴിവുള്ള അഫ്ഗാന്‍കാരെ ഒഴിപ്പിച്ച് കൊണ്ടുപോവുന്നത് അമേരിക്ക അവസാനിപ്പിക്കണം: താലിബാന്‍

കാബൂള്‍: വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള അഫ്ഗാന്‍കാര്‍ രാജ്യംവിട്ടു പോവുന്നത് ഒഴിവാക്കണമെന്നും അവരുടെ വൈദഗ്ധ്യം രാജ്യത്തിന് ആവശ്യമുണ്ടെന്നും താലിബാന്‍. എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള അഫ്ഗാന്‍ വിദഗ്ധരെ ഒഴിപ്പിച്ച് കൊണ്ടുപോവുന്നതില്‍ നിന്ന് അമേരിക്ക പിന്മാറണമെന്നും താലിബാന്‍...

അഫ്ഗാന്‍ രക്ഷാദൗത്യ വിമാനം റാഞ്ചിയെന്ന വാര്‍ത്ത തള്ളി ഉക്രൈന്‍

കീവ്: അഫ്ഗാനിസ്താനില്‍ ഒഴിപ്പിക്കലിന് എത്തിയ ഉക്രൈന്‍ വിമാനം റാഞ്ചി എന്ന വാര്‍ത്ത ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയവും ഇറാന്‍ ഏവിയേഷനും നിഷേധിച്ചു. ഉക്രൈന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യേവ്ജെനി യാനിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളായിരുന്നു...

ആഗസ്ത് 31ന് ശേഷം കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ് സൈനിക സാന്നിധ്യം അനുവദിക്കില്ലെന്ന് താലിബാന്‍

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ ആഗസ്ത് 31ന് ശേഷം വിദേശസൈനിക സാന്നിധ്യം അനുവദിക്കില്ലെന്ന് താലിബാന്‍. ആഗസ്ത് 31ന് മുമ്പ് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹീന്‍ ബ്രിട്ടീഷ് വാര്‍ത്താ ചാനലായ സ്‌കൈ ന്യൂസിനോട്...

അഷ്‌റഫ് ഗനിയുടെ സഹോദരന്‍ താലിബാന് പിന്തുണ പ്രഖ്യാപിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് അഷ്റഫ് ഗനിയുടെ സഹോദരന്‍ ഹഷ്മത് ഗനി അഹ്‌മദ്സായ് താലിബാന് പിന്തുണ പ്രഖ്യാപിച്ചു. താലിബാന്‍ നേതാവ് കലീലുറഹ്‌മാന്‍ ഹഖ്ഖാനിയുടെ സാന്നിധ്യത്തിലാണ് ഹഷ്മത് പുതിയ സര്‍ക്കാറിനുള്ള പിന്തുണ അറിയിച്ചത്. രാജ്യത്തെ അതിസമ്പന്നരായ...

താലിബാന്‍ പിടിച്ചുകൊണ്ടുപോയ ഇന്ത്യക്കാരെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ താലിബാന്‍ സുരക്ഷാ സൈനികര്‍ പിടിച്ചുകൊണ്ടുപോയ 150 ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര്‍ കാബൂള്‍ വിമാനത്താവളത്തിനു സമീപത്തെ ഗാരേജില്‍ എത്തിച്ച ഇവര്‍ ഉടന്‍ ഇന്ത്യയിലേക്ക് പുറപ്പെടുമെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. നേരത്തെ,...

Most Read