Friday, September 17, 2021
Tags Vande bharath

Tag: vande bharath

വന്ദേഭാരത് നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്നു കേരളത്തിലേക്ക് 151 വിമാനങ്ങള്‍

ദോഹ: ഖത്തറില്‍ നിന്നുള്ള വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിന് ജൂലൈ മൂന്നിന് തുടക്കമാവും. കേരളത്തിലേക്ക് 151 വിമാന സര്‍വീസുകളാണ് ഈ ഘട്ടത്തിലുണ്ടാവുക. എയര്‍ ഇന്ത്യക്ക് കരം ഇന്‍ഡിഗോ വിമാനങ്ങളാണ് നാലാം ഘട്ടത്തില്‍ ഖത്തറില്‍...

ഖത്തറില്‍ നിന്ന് കണ്ണൂരിലേക്കുള്ള വന്ദേഭാരത് വിമാനം വൈകുന്നു; യാത്രക്കാരെ വട്ടംകറക്കി എയര്‍ ഇന്ത്യ

ദോഹ: മാസങ്ങളായി കോവിഡ് ദുരിതത്തില്‍ കഴിയുന്ന യാത്രക്കാരെ വട്ടംകറക്കുന്ന എയര്‍ ഇന്ത്യ നിലപാട് തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.45ന് ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക് പോവേണ്ട എയര്‍ ഇന്ത്യ വിമാനം ഇനിയും ദോഹയിലെത്തിയിട്ടില്ല. ഉച്ചയ്ക്ക്...

പ്രതിഷേധത്തെ തുടര്‍ന്ന് പിടിച്ചുപറി അവസാനിപ്പിച്ച് എയര്‍ ഇന്ത്യ; സൗദിയില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കുറച്ചു

ദമ്മാം: വന്ദേ ഭാരത് മിഷനില്‍ അമിതമായി കൂട്ടിയ ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു. ശനിയാഴ്ച്ച മുതല്‍ സൗദിയില്‍ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കു നടത്തുന്ന സര്‍വീസുകള്‍ക്ക് നിരക്ക് കുറവ് ബാധകമാവും. രണ്ടാം ഘട്ടത്തില്‍...

നാട്ടിലെത്തിയത് 10 ശതമാനംപേര്‍ മാത്രം; നിരക്ക് ഇരട്ടിയാക്കി വന്ദേഭാരത് മിഷന്‍; ചാര്‍ട്ടര്‍ വിമാനങ്ങള്‍ കളം പിടിക്കുന്നു

ദോഹ: കല്ലുകടികളുമായി തുടങ്ങിയ വന്ദേഭാരത് മിഷന്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായി സൂചന. ദൗത്യം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും കാത്തിരിക്കുന്ന പ്രവാസികളല്‍ 10 ശതമാനത്തെ പോലും നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് നിരക്ക് ഇരട്ടിയാക്കിയും...

വിമാന ടിക്കറ്റ് നിരക്കിലെ തര്‍ക്കം; ഖത്തറില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും ഉടക്ക്

ദോഹ: ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന കേരള സര്‍ക്കാര്‍ നിലപാട് ഖത്തറില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും വിലങ്ങു തടിയായേക്കും. വന്ദേഭാരത് വിമാനങ്ങളുടെ നിരക്കില്‍ കൂടുതല്‍ ഈടാക്കിയാല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ഖത്തറിലെ...

വന്ദേഭാരത് മിഷനില്‍ സൗദിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍; ആദ്യ ചാര്‍ട്ടേഡ് വിമാനം ഇന്ന്‌ കോഴിക്കോട്ടേക്ക്

റിയാദ്: വന്ദേഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ പത്ത് മുതല്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ പട്ടിക ഇന്ത്യന്‍ എംബസി പുറത്തിറക്കി. 11 വിമാനങ്ങളാണ് കേരളത്തിലേക്കുള്ളത്. സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇതുവരെ 19...

പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി മുരളീധരന്‍

തിരുവനന്തപുരം: കൈകാര്യം ചെയ്യാന്‍ പ്രയാസമായതിനാല്‍, സംസ്ഥാനത്തേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പ്രവാസികള്‍ എത്തുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. സംസ്ഥാന...

ദോഹയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം പുറപ്പെട്ടു; 177 യാത്രക്കാര്‍

ദോഹ: മൂന്നാംഘട്ട ഷെഡ്യൂളില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന് പുറപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട വിമാനത്തില്‍ 177 യാത്രക്കാരാണുള്ളത്. ഐഎക്‌സ്-1774 വിമാനത്തില്‍ എട്ട് കൈക്കുഞ്ഞുങ്ങളും...

ഇന്ന് ആയിരത്തിലേറെ പ്രവാസികള്‍ കേരളത്തില്‍ മടങ്ങിയെത്തും

ദുബയ്: എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ ബുധനാഴ്ച യുഎഇയില്‍നിന്ന് കേരളത്തിലേക്ക് ആയിരത്തിലേറെ പേരെത്തും. ദുബയില്‍നിന്നും അബൂദബിയില്‍നിന്നും മൂന്നുവീതം വിമാനങ്ങളാണ് ഇന്ന് കേരളത്തിലേക്കു പറക്കുന്നത്. ദുബയില്‍നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 1434 വിമാനം പ്രാദേശികസമയം...

നാട്ടിലേക്ക് മടങ്ങാന്‍ കാത്തുനില്‍ക്കുന്ന പ്രവാസികള്‍ക്ക് പുതിയ ഇരുട്ടടി വരുന്നു; വന്ദേഭാരത് ദൗത്യത്തില്‍ ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി എയര്‍ ഇന്ത്യ

ദുബൈ: ടിക്കറ്റിനും ക്വാരന്റീനില്‍ കഴിയാനുള്ള തുകയ്ക്കും സാമൂഹിക സംഘടനകളുടെ കാരുണ്യംതേടുന്ന പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി വരുന്നു. നിലവില്‍ തന്നെ താങ്ങാന്‍ കഴിയാതിരിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാനൊരുങ്ങുകയാണ് എയര്‍ ഇന്ത്യ. നിലവില്‍...

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്നുമുതല്‍ അനുമതി നല്‍കുമെന്ന് കേന്ദ്രം; മൂന്നാംഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍

ന്യൂഡല്‍ഹി: ആഭ്യന്തര റൂട്ടില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വന്ദേഭാരത് ദൗത്യം അവലോകനം ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിന് ശേഷം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. വിദേശകാര്യമന്ത്രാലയം,...

ഇഴഞ്ഞിഴഞ്ഞ് വന്ദേഭാരത്; ദുരിതക്കയത്തില്‍ വിമാനത്തില്‍ അവസരം കാത്ത് പതിനായിരങ്ങള്‍

ദോഹ: പ്രവാസികളുടെ ദീര്‍ഘനാളത്തെ നിലവിളികള്‍ക്കൊടുവില്‍ ആരംഭിച്ച വന്ദേഭാരത് ദൗത്യം രണ്ടാംഘട്ടം പകുതിയാവുമ്പോഴും എങ്ങുമെത്തിയില്ല. ലക്ഷക്കണക്കിന് പേര്‍ അവസരത്തിനായി കാത്തിരിക്കുമ്പോള്‍ 2700ഓളം പേര്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് നാടണഞ്ഞത്. നോര്‍ക്കയുടെ കണക്ക് പ്രകാരം...

അനര്‍ഹരെ കുത്തിത്തിരുകി പറക്കുന്ന വന്ദേഭാരത് മിഷന്റെ കാരുണ്യത്തിന് കാത്തുനില്‍ക്കാതെ കുഞ്ഞിക്ക ഹൃദയം പൊട്ടി മരിച്ചു

ദുബൈ: സ്വന്തക്കാരെയും സ്വാധീനമുള്ളവരെയും അനധികൃതമായി കുത്തിത്തിരുകി പറക്കുന്ന വന്ദേഭാരത് മിഷന്‍ കുഞ്ഞിക്കയെപ്പോലുള്ള സാധാരണക്കാര്‍ക്ക് വിധിച്ചത് മരണം. നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത് കോണ്‍സുലേറ്റില്‍ നിന്നുള്ള വിളി കാത്തിരുന്ന കണ്ണൂര്‍ സ്വദേശി മണ്ണന്തകത്ത് മുഹമ്മദ്...

Most Read