Tuesday, October 4, 2022
HomeNewsNationalഗോവയിൽ 8 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറി

ഗോവയിൽ 8 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറി

പനാജി : ഗോവയിൽ കോൺഗ്രസിന്റെ 11 എംഎൽഎമാരിൽ എട്ട് പേരും ബിജെപിയിൽ ചേർന്നു. കോൺഗ്രസ് എംഎൽഎമാരായ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ, ഭാര്യ ദെലീല ലോബോ, കേദാർ നായിക്, റുഡോൾഫോ ഫെർണാണ്ടസ്, മുൻ ഗോവ വൈദ്യുതി മന്ത്രി അലക്‌സോ സെക്വേര, രാജേഷ് ഫാൽ ദേശായി, സങ്കൽപ് അമോങ്കർ എന്നിവരാണ് ബിജെപി യിൽ ചേർന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും കരങ്ങൾ ശക്തിപ്പെടുത്താനാണ് തങ്ങൾ ബിജെപിയിൽ ചേർന്നതെന്നും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരൂവെന്നും മൈക്കിൾ ലോബോ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയിൽ ലയിച്ച എട്ട് എംഎൽഎമാരെയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്വാഗതം ചെയ്തു.

Most Popular