അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും ഭാര്യയും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

dead body

കൊടുങ്ങല്ലൂര്‍: അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും ഭാര്യയും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്ബില്‍ അബ്ദുല്‍ കരീമിന്‍റെ മകന്‍ മുഹമ്മദ് ഷാന്‍ എന്ന ഷാനു (33), ഭാര്യ ഹസീന (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.45 മണിയോടെ കോട്ടപ്പുറം വി.പി.തുരുത്തിലായിരുന്നു സംഭവം നടന്നത് . സൗദിയിലായിരുന്ന ഷാനു അഞ്ച് ദിവസം മുന്‍പാണ് അവധിയില്‍ നാട്ടിലെത്തിയത്.