Saturday, July 24, 2021
Home Newsfeed സംസ്ഥാനത്ത് ആദ്യമായി കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം 4 വയസുകാരനിൽ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആദ്യമായി കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം 4 വയസുകാരനിൽ സ്ഥിരീകരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം 4 വയസുകാരനിൽ സ്ഥിരീകരിച്ചു.  പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ നാലു വയസ്സുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ പാലക്കാട്ടും രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍-ഐ.ജി.ഐ.ബിയില്‍ (കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി) നടത്തിയ സ്രവ പരിശോധനയിലാണ് ഡെല്‍റ്റ പ്ലസ് വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. മെയ് 24-നാണ് കുട്ടി കൊവിഡ് പോസിറ്റീവായത്. രോഗം പകരാതിരിക്കാനുള്ള കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

Most Popular