സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ 30 മുതല്‍ പേരു ചേര്‍ക്കാം

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 22നു നടക്കും. ഏഴാമത് മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ 30 മുതല്‍ പേരു ചേര്‍ക്കാം. പേരു ചേര്‍ക്കാനുള്ള അവസാന തീയതി മേയ് നാല്. വോട്ടര്‍ പട്ടിക മേയ് 28നു പ്രസിദ്ധപ്പെടുത്തും. മേയ് 21 മുതല്‍ 25 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.

ജൂണ്‍ 11ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും.