Tuesday, November 30, 2021
HomeGulfQatarഖത്തറില്‍ 453 പേര്‍ക്ക് കോവിഡ്; 128 പേര്‍ രോഗമുക്തി നേടി

ഖത്തറില്‍ 453 പേര്‍ക്ക് കോവിഡ്; 128 പേര്‍ രോഗമുക്തി നേടി

ദോഹ: ഖത്തറില്‍ ഇന്ന് 453 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേര്‍ മാത്രമാണ് രോഗമുക്തരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 434 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരാണ്.

പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 148,776 ആയി. രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരായി ഉള്ളവരുടെ എണ്ണം 9,569 ആയി ഉയര്‍ന്നു. 256 പേരാണ് ഇതുവരെ ഖത്തറില്‍ കോവിഡ് ബാധിച്ചുമരിച്ചത്. ഇന്ന് 80 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 626 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. 13 പേരെ കൂടി പുതുതായി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ 105 പേര്‍ ഐസിയുവിലാണ്.

Most Popular