എയര്‍ടെലിനും വോഡഫോണിനും പിന്നാലെ ജിയോയും നിരക്കു കൂട്ടുന്നു

മുംബൈ: മൊബൈല്‍ നിരക്കുകള്‍ കൂട്ടുമെന്നു റിലയന്‍സ് ജിയോ. മറ്റു രണ്ടു സ്വകാര്യ കമ്പനികളായ ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും നിരക്ക് ഡിസംബര്‍ ഒന്നിന് വര്‍ധിപ്പിക്കും എന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിരക്കു കൂട്ടുമെന്നാണ് ജിയോ പറയുന്നത്. ജിയോ രംഗത്തു വന്നശേഷം നിരക്കു താഴ്ത്തിയത് മറ്റു കമ്പനികള്‍ക്കു വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.