Thursday, June 30, 2022
HomeUncategorizedകാറില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫ്രാന്‍സിലുള്ള ഉടമയ്ക്ക് അയച്ചുകൊടുത്ത് ദുബയ് പോലിസ്

കാറില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫ്രാന്‍സിലുള്ള ഉടമയ്ക്ക് അയച്ചുകൊടുത്ത് ദുബയ് പോലിസ്

ദുബയ്: ദുബയ് സന്ദര്‍ശനത്തിനിടെ ടാക്സി കാറില്‍ മറന്നുവച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി ഉടമയ്ക്ക് ഫ്രാന്‍സിലേക്ക് അയച്ചുകൊടുത്ത ദുബയ് പോലിസ്. മൊബൈല്‍ നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട് ഉടമയായ ഫ്രഞ്ചുകാരന്‍ ദുബയ് പോലിസിന് ഇമെയില്‍ അയച്ചിരുന്നു.

താന്‍ സഞ്ചരിച്ച വാഹനത്തിന്റെ വിശദാംശങ്ങളും അദ്ദേഹം നല്‍കിയിരുന്നു. പോലിസ് ടാക്‌സി ഉടമയെ തിരഞ്ഞെത്തുകയും ഫോണ്‍ കണ്ടെത്തി ഫ്രാന്‍സിലേക്ക് അയക്കുകയുമായിരുന്നു. ഫ്രാന്‍സിലേക്ക് മടങ്ങി പോകുന്നതിനു മുമ്പ് ദുബയ് വിമാനത്താവളത്തിലുള്ള യാത്രക്കിടെയാണ് വിനോദ സഞ്ചാരിക്ക് സ്മാര്‍ട്ട് ഫോണ്‍ നഷ്ടമായതെന്ന് ബര്‍ ദുബയ് സ്റ്റേഷന്‍ ചീഫും പോലിസ് സ്റ്റേഷനുകളുടെ തലവനുമായ ബ്രിഗേഡിയര്‍ അബ്ദുല്ല ഖദീം ബിന്‍ സുറൂര്‍ പറഞ്ഞു.

സഞ്ചാരികളുടെ വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചാല്‍ ഉടന്‍ അവ കണ്ടെത്തി അവരുടെ വിലാസത്തിലേക്ക് എത്തിക്കുമെന്ന് ദുബയ് പോലിസ് അധികൃതര്‍ പറഞ്ഞു.

Most Popular