കൊറോണ: അടിയന്തര സാഹചര്യം നേരിടുന്നതിന് ഒരുങ്ങിയിരിക്കാന്‍ ഖത്തറിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം

ദോഹ: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആവശ്യമായി വന്നാല്‍ സഹായിക്കുന്നതിന് ഒരുങ്ങിയിരിക്കാന്‍ ഖത്തറിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികള്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റീസ് ലൈസന്‍സിങ് ആന്റ് അക്രഡിറ്റേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ആക്ടിങ് ഡയറക്ടര്‍ നൂര്‍ അബ്ദുല്ല മുഹമ്മദ് അല്‍ മുല്ലയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് ഇത് സംബന്ധമായ മെമ്മോ അയച്ചത്.

ഡെന്റല്‍ ക്ലിനിക്കുകള്‍ എമര്‍ജന്‍സി സാഹചര്യങ്ങളില്‍ മാത്രമേ തുറക്കാന്‍ പാടുള്ളു എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മറ്റു ക്ലിനിക്കുകളില്‍ മുഴുവന്‍ ജീവനക്കാരുടെ എണ്ണം മൂന്നില്‍ രണ്ട് കുറയ്ക്കണം. ബാക്കിയുള്ളവര്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങളോട് കൂടി മാത്രമേ രോഗികളുമായി ഇടപഴകാന്‍ പാടുള്ളു.