ഖത്തറില്‍ പ്രിമീയം പെട്രോളിന് വില കൂടും; ഡീസലിന് മാറ്റമില്ല

Image processed by CodeCarvings Piczard ### FREE Community Edition ### on 2019-11-30 12:04:26Z | | ÿwÿ¶ÿ˜kñ;¿Ë

ദോഹ: ഡിസംബര്‍ മാസത്തില്‍ ഖത്തറില്‍ പ്രീമിയം ഗ്രേഡ് പെട്രോളിന് 5 ദിര്‍ഹം വര്‍ധിക്കും. അതേ സമയം, സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും നവംബറിലെ നിരക്ക് തന്നെ തുടരും. പ്രീമിയം പെട്രോള്‍ വില നവംബറില്‍ 1.70 റിയാല്‍ ആയിരുന്നത് 1.75 റിയാലാണ് വര്‍ധിച്ചത്.

സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 1.90 റിയാലും ഡീസല്‍ ലിറ്ററിന് 1.85 റിയാലും തുടരും. ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ പ്രീമിയം ഗ്രേഡ് പെട്രോളിന് മുന്‍മാസങ്ങളെ അപേക്ഷിച്ച് വിലവര്‍ധിപ്പിച്ചിരുന്നില്ല. പുതുക്കിയ ഇന്ധന നിരക്കുകള്‍ ഖത്തര്‍ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.