ഗള്‍ഫ് വിമാനക്കമ്പനികളില്‍ നിന്ന് എയര്‍ബസിന് 3000 കോടി ഡോളറിന്റെ കരാര്‍

പാരീസ്: വിമാന നിര്‍മാതാക്കളായ എയര്‍ബസിന് ഗള്‍ഫ് മേഖലയിലെ എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് മുപ്പതു ബില്യന്‍ ഡോളറിന്റെ കരാര്‍. 220 വിമാനങ്ങളാണ് ഇതു പ്രകാരം എമിറേറ്റ്‌സ് എയര്‍ലൈന്‍സും എയര്‍ അറേബ്യയും അടക്കമുള്ള കമ്പനികള്‍ വാങ്ങുന്നത്.

ദുബയ് എയര്‍ ഷോയ്ക്കിടെ നടന്ന ചര്‍ച്ചകളിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം എയര്‍ബസ് നടത്തിയത്. എയര്‍ബസ് എ350-900 എകസ്ഡബ്‌ള്യുബി മോഡലുകള്‍ അമ്പതെണ്ണമാണ് എമിറേറ്റ്‌സ് വാങ്ങുന്നത്. വീതിയേറിയെ ബോഡിയാണ് ഇതിന്റെ പ്രത്യേകത. വില ഏകദേശം പതിനാറു ബില്യന്‍ ഡോളര്‍.

ചെലവ് ചുരുങ്ങിയ വിമാന കമ്പനിയായ എയര്‍ അറേബ്യ പതിനാല് ബില്യന്‍ ഡോളറിന് 170 എയര്‍ബസ് എ320 വിമാനങ്ങളും വാങ്ങും. ഇത്ര വലിയ ഓര്‍ഡറായതിനാല്‍ രണ്ട് എയര്‍ലൈനുകള്‍ക്ക് വിലക്കിഴിവ് നല്‍കുമെന്നാണ് സൂചന.