യുഎഇ രാജകുടുംബാഗം ബൈക്ക് അപകടത്തില്‍ മരിച്ചു

ദോഹ: യുഎഇ രാജകുടുംബാംഗം ശെയ്ഖ് സഖര്‍ ബിന്‍ കായിദ് അല്‍ ഖാസിമി ബൈക്ക് അപകടത്തില്‍ മരിച്ചു. 25 വയസായിരുന്നു. ശെയ്ഖ് സാഇദ് ബിന്‍ സഈദ് റോഡില്‍ വെള്ളിയാഴ്ച്ചയായിരുന്നു അപകടം. റാസല്‍ഖൈമ പോലിസാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് ഉച്ചയ്ക്കു ശേഷം ശെയ്ഖ് സായിദ് മസ്ജിദില്‍ നടന്ന മയ്യിത്ത് നസമകാരത്തിനു ശേഷം റാസല്‍ഖൈമ അല്‍ ഖവാസിം ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു. 2016ല്‍ റാസല്‍ഖൈമ പോലിസിന് വേണ്ടി ജുജിറ്റ്‌സുവില്‍ സ്വര്‍ണ മെഡല്‍ നേടിയ പ്രഥമ വ്യക്തിത്വമായിരുന്നു അല്‍ ഖാസിമി.

റാസല്‍ഖൈമ പോലിസ് സേനയ്ക്ക് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ആര്‍എകെ സ്‌പെഷ്യല്‍ ഫോഴ്‌സസ് ഡയറക്ടര്‍ സ്റ്റാഫ് കേണല്‍ യൂസുഫ് എസ് വൈ അല്‍ സഅബി പറഞ്ഞു. ഫസ്റ്റ് ലഫ്റ്റനന്റ് ആയിരുന്ന സഖര്‍ ആര്‍എകെ പോലിസ് സ്‌പെഷ്യല്‍ സ്‌ക്വഡില്‍ മൂന്നു വര്‍ഷം മുമ്പാണ് ചേര്‍ന്നത്. അച്ചടക്കത്തിലും സമര്‍പ്പണത്തിലും ധീരതയിലും സേനയക്കു മുഴുവന്‍ മാതൃകയായിരുന്നു അദ്ദേഹമെന്ന് അല്‍ സഅബി പറഞ്ഞു.