തായ്‌വാൻ: തായ്വാനില് ജൂഡോ ക്ലാസിനിടെ 27 തവണ കറക്കിയെറിഞ്ഞതോടെ കോമയിലായ ഏഴുവയസുകാരന് രണ്ടുമാസത്തിന് ശേഷം ദാരുണാന്ത്യം. ജൂഡോ പരിശീലകന്‍ 27 തവണ കുട്ടിയെ കറക്കി തറയിലെറിഞ്ഞതോടെയാണ് കുട്ടി കോമയിലാകുന്നത്. 70 ദിവസത്തോളം കുട്ടി കോമയില്‍ കഴിഞ്ഞു. വളരെ കുറഞ്ഞ ദിവസത്തെ പരിശീലനം മാത്രമാണ് കുട്ടി നേടിയിരുന്നത്. എന്നാല്‍ ഹുവാങ്ങിനെയും മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം ഹോ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ നിരവധി തവണ എറിയല്‍ വിദ്യകള്‍ക്ക് വിധേയമാക്കുകയും ചെയ്തു.
കുട്ടിക്ക് തലവേദന എടുക്കുന്നതായി പറഞ്ഞെങ്കിലും അതൊന്നും വകവെക്കാതെ കുട്ടിയെ എടുത്തെറിഞ്ഞു. ഇതോടെ ഹുവാങ് ഛര്‍ദ്ദിച്ചു. എന്നിട്ടും വിദ്യകള്‍ അവസാനിപ്പിക്കാതിരുന്നതോടെ കുട്ടി നിലത്ത് ബോധരഹിതനായി വീഴുകയായിരുന്നു. കുട്ടിയെ 27 തവണ ചുഴറ്റിയെറിഞ്ഞതായി കുടുംബം ആരോപിച്ചു. കൂടാതെ നിരവധി തവണ കുട്ടിയുടെ തല തറിയില്‍ ഇടിച്ചതായും പറയുന്നു.
കുട്ടിക്ക് മസ്തിഷ്ക രക്തസ്രാവം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, അവയങ്ങളുടെ തകരാര്‍ തുടങ്ങിയവ സംഭവിച്ചതോടെ ജീവന്‍ രക്ഷാ ഉപകരണം എടുത്തുമാറ്റാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ ജൂഡോ പരിശീലകനായ ഹോ കുറ്റക്കാരനാെണന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.