മസ്കത്ത്: ഇന്ന് രാജ്യത്ത് 162 പുതിയ കോവിഡ് 19 കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 130 പേർ രോഗമുക്തരായി.
രാജ്യത്ത് ഇതു വരെ 83,086 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 572 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 77,680 പേർ രോഗമുക്തരായി.
ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും, സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അധികൃതർ പറഞ്ഞു.