മനാമ: രാജ്യത്ത് 9576 കോവിഡ് ടെസ്റ്റ് പരിശോധനയില്‍ 184 കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചു. ഇന്നലെ കോവിഡ് ബാധിച്ചവരില്‍ 103 പേര് പ്രവാസി ജോലിക്കാരും 10 യാത്രക്കാരും 71 പേര് സമ്പര്‍ക്ക രോഗികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 124 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 88666 ആയി.