Wednesday, September 28, 2022
HomeGulfലഹരിമരുന്നും ആയുധങ്ങളുമായി 2 പേർ കുവൈത്തിൽ പിടിയിൽ

ലഹരിമരുന്നും ആയുധങ്ങളുമായി 2 പേർ കുവൈത്തിൽ പിടിയിൽ

കുവൈത്ത് സിറ്റി: ലഹരിമരുന്നും ആയുധങ്ങളുമായി 2 പേർ കുവൈത്തിൽ പിടിയിൽ. 30 ലക്ഷം കുവൈത്തി ദിനാര്‍ വിപണി വില വരുന്ന വസ്തുക്കളാണ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥർ പിടികൂടിയത്.

ഒരു ടണ്ണില്‍ കൂടുതല്‍ ലിറിക്ക ഗുളികകള്‍, 35 കിലോ രാസവസ്തു, 18 കിലോ ഷാബു, രണ്ടു കിലോ ഹാഷിഷ്, ഒരു കിലോ ലിറിക്ക പൗഡര്‍, മൂന്ന് കിലോ കഞ്ചാവ്, 2000 ക്യാപ്റ്റഗണ്‍ ഗുളികകള്‍ എന്നിവയാണ് പിടികൂടിയത്. ആയുധങ്ങളടക്കം പിടികൂടിയവയിൽ ഉൾപ്പെടുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് അധികൃതര്‍ അറിയിച്ചു.

Most Popular