ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്കു നീട്ടി

lockdown india extended two more weeks

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മെയ് 17 വരെയാണ് നീട്ടിയത്. മേയ് 3ന് ലോക്ഡൗണ്‍ തീരാനിരിക്കുകയാണ് പുതിയ തീരുമാനം.

നിലില്‍ വരുന്ന ഞായറാഴ്ചയാണ് ലോക്ഡൗണ്‍ അവസാനിക്കേണ്ടിയിരുന്നത്. കൊറോണവ്യാപനം ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണ്‍ നീട്ടിയതോടെ റോഡ്, റെയില്‍, വ്യോമ ഗതാഗതം ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങളൊന്നും ഉണ്ടാവില്ല. മെട്രോ സര്‍വീസുകളും നിര്‍ത്തിവയ്ക്കും.

ലോക്ഡൗണ്‍ അവസാനിക്കാതെ സ്‌കൂളുകളും കോളജുകളും തുറക്കില്ല. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഗ്രീന്‍സോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടാകും. ഓറഞ്ച് സോണിലും ഭാഗിക ഇളവുകള്‍ നല്‍കും.

The nationwide coronavirus lockdown will be extended by two weeks after May 4, the government has said.