
റിലീസ് ചെയ്ത് 10 ദിവസങ്ങൾക്കുള്ളിൽ 2018 ആഗോള ബോക്‌സ് ഓഫീസ് വരുമാനത്തിൽ 100 കോടി രൂപ നേടിയതായി ചിത്രത്തിന്റെ നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു
2018 നൂറുകോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് 10 ദിവസങ്ങൾക്കുള്ളിൽ 2018 ആഗോള ബോക്‌സ് ഓഫീസ് വരുമാനത്തിൽ 100 കോടി രൂപ നേടിയതായി ചിത്രത്തിന്റെ നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൂസിഫർ, പുലിമുരുകൻ, കുറുപ്പ്, ഭീഷ്മ പർവ്വം, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം 100 കോടി പിന്നിടുന്ന പുതിയ മലയാള സിനിമയായി 2018 മാറി.
റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് ജൂഡ് ആന്റണി ഒരുക്കിയ 2018.
മെയ് അഞ്ച് റിലീസ് തീയതി 1.85 കോടിയാണ് ജൂഡ് ആന്തണി ചിത്രം നേടിയത്. കേരളം നേരിട്ട മഹാപ്രളത്തിന്റെ ഒത്തൊരുമയുടെ, അതിജീവനത്തിന്റെ, എല്ലാം നേർസാക്ഷ്യമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. പ്രളയ ദിവസങ്ങളെ അത്രയും റിയലിസ്റ്റിക്കായി തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാനായി സംവിധായകനും അണിയറ പ്രവർത്തകരും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് “2018 Every One is A Hero” നിർമിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.