രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍. സി.പി.എമ്മിന് 12 മന്ത്രിമാരും സി.പി.ഐയ്ക്ക് നാല്, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് (എം)-1, എന്‍.സി.പി-1 എന്നിങ്ങനെ മന്ത്രിമാരുണ്ടാകും. മറ്റ് രണ്ട് മന്ത്രി സ്ഥാനങ്ങള്‍ നാല് കക്ഷികള്‍ വീതിച്ചെടുക്കും. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നല്‍കും. ജനാധിപത്യ കേരള കോണ്‍ഗ്രസും ഐഎന്‍എല്ലും ആദ്യ ടേമില്‍ മന്ത്രിമാരാകും. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ആയിരിക്കും ആദ്യ രണ്ടര വര്‍ഷം മന്ത്രിമാര്‍. സി.പി.എമ്മിന്റെ മന്ത്രിമാരെ നാളെ ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും വിജയരാഘവന് അറിയിച്ചു.
എല്ലാ വിഭാഗം ജനങ്ങളും നല്കിയ വിപുലമായ പിന്തുണ മുന്നണിക്കുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ കഴിയുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധ്യം മന്ത്രിസഭയില്‍ ഉണ്ടാകുന്ന സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വിജയരാഘവന് അറിയിച്ചു. കെ കെ ശൈലജ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങൾ എന്ന രീതിയാണ് പുതിയ സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് വലിയ ആൾകൂട്ടം ഒഴിവാക്കുമെന്നും വിജയരാഘവൻ പറഞ്ഞു. 18ന് വൈകിട്ട് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് പുതിയ നേതാവ് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടും. മുന്നണി ഘടകകക്ഷിയല്ലാത്തിനാല് ആര്.എസ്.പിയെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അവരെ തഴഞ്ഞിട്ടില്ല. എല്‍.ജെ.ഡിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത് എന്തുകൊണ്ടാണെന്ന് ചോദ്യത്തിന് അവരെ അവഗണിച്ചിട്ടില്ലെന്ന് വിജയരാഘവന് പ്രതികരിച്ചു.