Monday, April 19, 2021
Home Uncategorized സൗദിയില്‍ മരിച്ച 2,158 ഇന്ത്യക്കാരില്‍ 850 പേര്‍ കോവിഡ് ബാധിതര്‍; 219 മലയാളികള്‍

സൗദിയില്‍ മരിച്ച 2,158 ഇന്ത്യക്കാരില്‍ 850 പേര്‍ കോവിഡ് ബാധിതര്‍; 219 മലയാളികള്‍

റിയാദ്: സൗദിയില്‍ ഈ വര്‍ഷം മരിച്ച 2158 ഇന്ത്യക്കാരില്‍ 850 പേര്‍ കോവിഡ് ബാധിതരായിരുന്നുവെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 219 മലയാളികള്‍ മരിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ മാസം 31 വരെയുള്ള കണക്ക് അനുസരിച്ചാണിത്. സംസ്ഥാനം തിരിച്ചുള്ള കണക്ക് പുറത്തുവിട്ടിട്ടില്ല.

ഇന്ത്യ-സൗദി എയര്‍ബബ്ള്‍ സര്‍വീസിനായുള്ള ശ്രമം തുടകയാണെന്നും ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു വരുന്നതിനാല്‍ എത്രയും വേഗം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സഈദ് പറഞ്ഞു. ഇതു യാഥാര്‍ഥ്യമായാല്‍ ഇന്ത്യയില്‍ കുടുങ്ങിയ സൗദി വിസക്കാര്‍ക്ക് തിരിച്ചെത്താന്‍ സൗകര്യമൊരുങ്ങും.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനപതി ഇക്കാര്യം വ്യക്തമാക്കിയത്. റിയാദില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.

അതേസമയം, ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാര, വ്യവസായ, നിക്ഷേപ രംഗത്തെ സഹകരണം സംയുക്ത സമിതി സമയബന്ധിതമായി യോഗം ചേര്‍ന്നു വിലയിരുത്തുന്നുണ്ടെന്നും പറഞ്ഞു.

Most Popular