ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 216 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ട്വിറ്ററിലൂടെ പുറത്തു വിട്ട ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം 201 പേര് രോഗമുക്തി നേടി.
രാജ്യത്ത് ഇതു വരെ 4,98,666 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,289 പേരില്‍ പരിശോധന നടത്തി.
നിലവില്‍ രാജ്യത്ത് 3,159 രോഗബാധിതരാണുള്ളത്. ഇതില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 397 പേരില്‍ 75 പേര് തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.
ഇന്നത്തെ കണക്ക് ഉള്‍പ്പെടുത്തിയാല്‍ രാജ്യത്ത് ആകെ 1,07,578 പേര് ഇതു വരെ രോഗമുക്തരായി. രാജ്യത്ത് കൊവിഡ് 19 ബാധിച്ച് ഇതു വരെ മരിച്ചത് 174 പേരാണ്. അതേസമയം, ഇന്നും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് രാജ്യത്തിന് ആശ്വാസമാകുന്നു.
ശക്തമായ നടപടികളിലൂടെ കോവിഡ് വ്യാപന നിരക്കും പുതിയ പോസിറ്റീവ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഓരോ ആഴ്ച്ചയിലും കുറച്ചുകൊണ്ടുവരാന്‍ ഖത്തറിന് സാധിക്കുന്നുണ്ട്.