Sunday, October 24, 2021
HomeGulfQatarഖത്തറില്‍ ഇന്ന് 47 യാത്രക്കാര്‍ ഉള്‍പ്പെടെ 219 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ ഇന്ന് 47 യാത്രക്കാര്‍ ഉള്‍പ്പെടെ 219 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 47 യാത്രക്കാര്‍ക്കടക്കം 219 പേര്‍ക്ക് കോവിഡ്. 172 പേര്‍ക്കാണ് സാമൂഹ്യവ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 256 പേര്‍ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2733 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറില്‍ 9,604 ടെസ്റ്റുകളാണ് നടത്തിയത്. നിലവില്‍ മൊത്തം 280 കോവിഡ് രോഗികളാണ് ആശുപത്രിയിലുള്ളത്. അതില്‍ 37 പേര്‍ തീവ്ര പരിചരണണവിഭാഗത്തിലാണ്. മൂന്നു പേരെയാണ് പുതുതായി ഐസിയുവില്‍ പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ ഖത്തറില്‍ കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 235.
256 Covid-19 recoveries as 47 travellers test positive


 

Most Popular