ഇന്ത്യയില്‍ കൊറോണ മരണസംഖ്യ 400 കവിഞ്ഞു; ഇന്നു മരിച്ചത് 28 പേര്‍

corona death india

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് കൊറോണ ബാധിച്ചുമരിച്ചത്. 28 പേര്‍. ഇതോടെ രാജ്യത്തെ മരണസംഖ്യ 420 ആയി. 941 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ, മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന. 26 പേര്‍ക്ക് ഇവിടെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 12,759 ആയി ഉയര്‍ന്നു. ഇതില്‍ 1514 പേര്‍ക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 2919 ആയി ഉയര്‍ന്നു. 187 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഡല്‍ഹിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1578 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. തമിഴ്നാട്- 1242, രാജസ്ഥാന്‍ 1023, ഉത്തര്‍പ്രദേശ്- 773, ജമ്മു കശ്മീര്‍- 300, പശ്ചിമബംഗാള്‍- 231, ഹരിയാന- 205 എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍.

മുംബൈയിലെ ധാരാവിയില്‍ വ്യാഴാഴ്ച ഒരാള്‍ കൂടി മരിച്ചതോടെ ഇവിടെമാത്രം മരണസംഖ്യ ഒമ്പതായി. നിലവില്‍ ധാരാവിയില്‍ 86 കോവിഡ് രോഗികളാണുള്ളത്.

28 new covid deaths in india; 941 new patients