ആട് തോമാ വീണ്ടും തീയറ്ററിലെത്തുന്നു

ആട് തോമാ വീണ്ടും തീയറ്ററിലെത്തുന്നു. ‘സ്‍ഫടിക’മെന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുകയാണ്.
”എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ‘ആടു തോമ’ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്ബാടുമുള്ള തിയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം ഒമ്ബതിന് ‘സ്‍ഫടികം’ 4k അറ്റ്‍മോസില്‍ എത്തുന്നു. ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്ബ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. ‘അപ്പോള്‍ എങ്ങനാ.. ഉറപ്പിക്കാവോ?’ ” – മോഹന്‍ലാല്‍ സമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.

ഫെബ്രുവരി 9ന് 4കെ ഡോള്‍ബി അറ്റ്‍മോസ് ദൃശ്യശ്രാവ്യ ചാരുതയോടെ ചിത്രം 150ല്‍ പരം തിയേറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ ഭദ്രന്‍ അറിയിച്ചു.