വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ ‘നീലവെളിച്ചം’ സിനിമയാക്കാന്‍ സംവിധായകന് ആഷിഖ് അബു. പൃഥിരാജ്, കുഞ്ചാക്കോ ബോബന്, റിമ കലിങ്കല്‍, സൗബിന് ഷാഹിര്‍ എന്നിങ്ങനെ വലിയ താരനിരയെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മദിനമായ ഇന്നാണ് ആഷിഖ് അബു പുതിയ സിനിമ പ്രഖ്യാപിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്.
സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. സൈജു ശ്രീധരന് എഡിറ്റിംഗ് നിര്‍വ്വഹിക്കും. ബിജിബാല്‍, റെക്സ് വിജയന് എന്നിവരാണ് ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിക്കുന്നത്. കലാ സംവിധാനം- ജ്യോതിഷ് ശങ്കര്‍. വസ്ത്രാലങ്കാരം-സമീറ സനീഷ്. നീലവെളിച്ചം ഈ വര്‍ഷാവസാനം ചിത്രീകരണം ആരംഭിക്കും. നീലവെളിച്ചത്തിന്റെ കഥ വികസിപ്പിച്ച് ബഷീര്‍ എഴുതിയ തിരക്കഥ നേരത്തെ ഭാര്‍ഗ്ഗവീനിലയം എന്ന പേരില്‍ സിനിമയായി പുറത്തിറങ്ങിയിരുന്നു.
ALSO WATCH