Friday, December 9, 2022
HomeUncategorizedരക്തസ്രാവം; ചികിത്സയിലായിരുന്ന മലയാളി യുവാവ് അബുദാബിയിൽ നിര്യാതനായി

രക്തസ്രാവം; ചികിത്സയിലായിരുന്ന മലയാളി യുവാവ് അബുദാബിയിൽ നിര്യാതനായി

അബുദാബി: തലച്ചോറില്‍ ഉണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്‍ദുല്‍റഹ്‍മാന്‍ (32) ആണ് മരിച്ചത്.

ഏതാനും ദിവസങ്ങളായി രക്തസ്രാവത്തെ തുടര്‍ന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ മൊയ്‍തീന്‍, മാതാവ്: കുഞ്ഞാത്തു, സഹോദരങ്ങള്‍ – സെയ്‍തലവി (അബുദാബി), ഹനീഫ (സലാല), മന്‍സൂര്‍ (ദുബൈ), ശംസുദ്ദീന്‍, അബ്‍ദുല്‍ റസാഖ്, ഖദീജ മസ്‍ഹൂദ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Most Popular