Sunday, October 24, 2021
HomeUncategorizedമലയാളത്തിന്റെ ജനപ്രിയനടന്‍ ജയറാമിന് പിറന്നാള്‍ ആശംസകളുമായി സിനിമ ലോകം

മലയാളത്തിന്റെ ജനപ്രിയനടന്‍ ജയറാമിന് പിറന്നാള്‍ ആശംസകളുമായി സിനിമ ലോകം

മലയാളത്തിന്റെ ജനപ്രിയനടന്‍ ജയറാം തന്റെ അമ്പത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ വേളയില്‍ നടന്‍ സുരേഷ് ഗോപി അടക്കം പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിന് ആശംസകളുമായെത്തി. സമ്മര്‍ ഇന്‍ ബെത്ലഹേം എന്ന ചിത്രത്തിലെ ഒരു ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് സുരേഷ് ഗോപി ആശംസകള്‍ നേര്‍ന്നത്. പൃഥ്വിരാജും കനിഹയും ആശംസകള്‍ അറിയിച്ചു. നടിമാരായ മന്യയും അനശ്വര രാജനും മലയാളത്തിന്റെ പ്രിയ നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മകന്‍ കാളിദാസ് ജയറാമും അച്ഛന് ആശംസകളുമായി എത്തി.

അതേസമയം തന്റെ അടുത്ത തെലുങ്ക് ചിത്രമായ രാധേ ശ്യാമിന്റെ ചിത്രീകരണത്തിലാണ് അദ്ദേഹം. മണിരത്‌നത്തിന്റെ ‘പൊന്നിയന്‍ സെല്‍വന്‍’, ‘നമോ’ എന്ന സംസ്‌കൃത ചിത്രം തുടങ്ങിയവ ജയറാമിന്റെതായി പുറത്ത് വരാനുണ്ട്.

Most Popular