Monday, September 27, 2021
Home News Kerala പ്രവാസികളുമായി ആദ്യവിമാനം കൊച്ചിയിലിറങ്ങി; ആദ്യ സംഘത്തില്‍ 49 ഗര്‍ഭിണികളും നാല് കുഞ്ഞുങ്ങളും

പ്രവാസികളുമായി ആദ്യവിമാനം കൊച്ചിയിലിറങ്ങി; ആദ്യ സംഘത്തില്‍ 49 ഗര്‍ഭിണികളും നാല് കുഞ്ഞുങ്ങളും

കൊച്ചി: അബൂദബിയില്‍ നിന്ന് നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയിലെത്തി. 177 പേരെയും വഹിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ lX452 എന്ന പ്രത്യേക വിമാനം ബുധനാഴ്ച രാത്രി 10.09നാണ് കേരളത്തിന്റെ മണ്ണിലിറങ്ങിയത്. തിരികെ എത്തിച്ചവരുടെ വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വിമാനത്താവളത്തില്‍ പുരോഗമിക്കുകയാണ്.

air india express crew expats repatriation

49 ഗര്‍ഭിണികളും നാല് കൈക്കുഞ്ഞുങ്ങളും ആദ്യ സംഘത്തിലുണ്ട്. റാപ്പിഡ് ടെസ്റ്റ് നടത്തി കോവിഡ് ബാധയില്ലെന്നു പ്രാഥമികമായി ഉറപ്പിച്ച ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചത്. കൊച്ചിയില്‍ ഇറങ്ങിയ ശേഷവും തെര്‍മല്‍ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. മുപ്പതോളം പേരുള്ള ആറു സംഘങ്ങളായി തിരിച്ചാണ് പരിശോധന.

first passenger in air india express to kochi

പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും. പ്രശ്നങ്ങള്‍ ഇല്ലാത്തവരെ അവരവരുടെ ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകും. ഇതിനായി എട്ട് കെഎസ്ആര്‍ടിസി ബസ്സുകളും 40 ടാക്സികളും നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.

air iindia first passenger to kochi

ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം രോഗലക്ഷണങ്ങളില്ലെങ്കില്‍ തുടര്‍ന്ന് വീടുകളില്‍ ക്വാറന്റൈനില്‍ ഇരുന്നാല്‍ മതി. എന്നാല്‍, ഗര്‍ഭിണികളെയും കുട്ടികളെയും നേരിട്ട് വീട്ടിലേക്കു വിടും. ഇവര്‍ വീട്ടില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണം. ഇവര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്താന്‍ ടാക്സിയോ സ്വകാര്യ വാഹനങ്ങളോ ഉപയോഗിക്കാം.

യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂര്‍ – 73, പാലക്കാട് – 13, മലപ്പുറം – 23, കാസര്‍കോട് – 1, ആലപ്പുഴ -15, കോട്ടയം – 13, പത്തനംതിട്ട – 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.

Most Popular