തൃശൂർ ചെന്ത്രാപ്പിന്നി ശ്രീ നാരായണ വിദ്യാഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഖത്തർ ചാപ്റ്റർ, പൂർവ്വ വിദ്യാർത്ഥി സംഗമം സൽവ റോഡിലെ ഒറിക്സ് വില്ലജ് റെസ്റ്റോറന്റിൽ നടന്നു.
പ്രമുഖ ഫുഡ് പാക്കേജിങ് കമ്പനിയായ ഹോട് പാക്കിന്റെ മാനേജിങ് പാർട്ണർ മുഹമ്മദ് ഹുസൈൻ ഫാർ ഈസ്റ്റ് ട്രേഡിങ്ങ് ഡയറക്ടർ മുഹമ്മദ് മുസ്തഫ , റോയൽ ഗ്രാൻഡ് ഫുഡ് പ്രോഡക്റ്റ്സ് മാനേജിങ് പാർട്ണർ അഷീർ ബാബു
സീ ലൈൻ ട്രേഡിങ്ങ് ഡയറക്ടർ മുഹമ്മദ് ഹൈസം, സീക്കോൺ ഫൈബർഗ്ലാസ്സ് മാനേജിങ് പാർട്ണർ റിഷാദ് മുഹമ്മദ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു. കാരീർ ഗൈഡൻസ് , ചാരിറ്റി എന്നീ മേഖലകളിൽ സജീവമായി പ്രവൃത്തിക്കുന്ന ഈ കൂട്ടായ്മക്ക് , സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി യാമിനി ദിലീപ് വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു.