Saturday, September 18, 2021
Home Uncategorized ഭൂമിയില്‍ കോവിഡ് ഇല്ലാത്ത ഒരേയൊരു ഭൂഖണ്ഡം; അതേപടി നിലനിര്‍ത്താന്‍ ഒരുങ്ങി ഗവേഷകര്‍!

ഭൂമിയില്‍ കോവിഡ് ഇല്ലാത്ത ഒരേയൊരു ഭൂഖണ്ഡം; അതേപടി നിലനിര്‍ത്താന്‍ ഒരുങ്ങി ഗവേഷകര്‍!

അന്റാര്‍ട്ടിക്ക :മാസങ്ങളായി ലോകത്തെ മുഴുവന്‍ ഭീഷണിയിലാക്കിയിരിക്കുന്ന കോവിഡ് വ്യാപനത്തിന് ഇനിയും അവസാനമായിട്ടില്ല. രോഗവ്യാപനം തടയാന്‍ ഭരണകൂടങ്ങള്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടെ ഇതുവരെയും കോവിഡിനു സാന്നിധ്യമറിയിക്കാന്‍ കഴിയാത്ത ഒരു പ്രദേശമുണ്ട് ഭൂമിയില്‍. അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡം. ഇപ്പോള്‍ അന്റാട്ടിക്കയെ കോവിഡ് ബാധിക്കാത്ത പ്രദേശമായി നിലനിര്‍ത്താന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് ഗവേഷകര്‍.

വൈറസ് ബാധയെ തുടര്‍ന്ന് അന്റാര്‍ട്ടിക്കയില്‍ നടക്കുന്ന എല്ലാ ശാസ്ത്രപരീക്ഷണങ്ങളും നിലവില്‍ തടസ്സപ്പെട്ട നിലയിലാണ്. ഇതു മൂലം അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കത്തെക്കുറിച്ചും കാലാവസ്ഥയെക്കറിച്ചുമുള്ള വിവരങ്ങള്‍ ഒന്നും കൃത്യമായി ശേഖരിക്കുന്നതിന് ഗവേഷകര്‍ക്ക് സാധിക്കുന്നില്ല. ഭൂമിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പൂര്‍ണമായ പഠനത്തിന് അന്റാര്‍ട്ടിക്കയില്‍ നിന്നുള വിവരശേഖരണം സുപ്രധാനമാണെന്നിരിക്കെ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കി ഒരുകൂട്ടം ഗവേഷകരെ അന്റാര്‍ട്ടിക്കയിലേക്കയക്കാനാണ് ഇപ്പോഴത്തെ നീക്കം.

Most Popular