ചെന്നൈ: ഇന്ത്യന്‍ സംഗീതത്തിന്റെ മാന്ത്രികനായ എആര്‍ റഹ്മാന്. സംഗീതം കൊണ്ടു മാത്രമല്ല, ഇസ്ലാമിലേക്കുള്ള മതം മാറ്റം കൊണ്ടും റഹ്മാന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
അച്ഛനും സംഗീത സംവിധായകനുമായ ആര്‍കെ ശേഖറിന്റെ മരണ ശേഷമാണ് റഹ്മാനും കുടുംബവും ഇസ്ലാമിലെത്തുന്നത്. തന്റെ ആദ്യത്തെ വലിയ പ്രൊജക്ടായ റോജയ്ക്ക് മുമ്പായിരുന്നു അത്. റോജയുടെ ഫിലിം ക്രഡിറ്റില്‍ അവസാന നിമിഷമാണ് പഴയ പേരായ ദിലീപ് കുമാറിന് പകരം എ.ആര് റഹ്മാന് എന്ന് ചേര്‍ത്തത് എന്ന് അദ്ദേഹത്തെ കുറിച്ചുള്ള നോട്ട്സ് ഓഫ് എ ഡ്രീം എന്ന ആത്മകഥാപരമായ പുസ്തകത്തില്‍ പറയുന്നുണ്ട്. മാതാവ് കരീമാ ബീഗമാണ് അതിന് നിര്‍ബന്ധം പിടിച്ചത് എന്നും പുസ്തകം പറയുന്നു.
പ്രാര്‍ത്ഥനയെ കുറിച്ചും റഹ്മാന് മനസ്സു തുറന്നു. ‘പ്രാര്‍ത്ഥന അങ്ങേയറ്റം സഹായിച്ചിട്ടുണ്ട്. നിരവധി വീഴ്ചകളില്‍ നിന്ന് സഹായിച്ചത് പ്രാര്‍ത്ഥനയാണ്. മറ്റു മതവിശ്വാസികളും ഇതേ കാര്യം ചെയ്യാറുണ്ട്. എന്നെ സംബന്ധിച്ചാണ് ഇതാണ് നടക്കുന്നത്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.