Thursday, June 17, 2021
Home Uncategorized ആ​സ്​​ത്​​മ മ​രു​ന്ന്​ ഇ​റ​ക്കു​മ​തി​ക്ക്​ കു​വൈ​ത്ത്​ 15 ല​ക്ഷം ദീ​നാ​ര്‍ വ​ക​യി​രു​ത്തി

ആ​സ്​​ത്​​മ മ​രു​ന്ന്​ ഇ​റ​ക്കു​മ​തി​ക്ക്​ കു​വൈ​ത്ത്​ 15 ല​ക്ഷം ദീ​നാ​ര്‍ വ​ക​യി​രു​ത്തി

കുവൈത്ത് സിറ്റി: ആസ്ത്മ മരുന്ന് ഇറക്കുമതിക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം 15 ലക്ഷം ദീനാര്‍ വകയിരുത്തി. രാജ്യത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും മരുന്ന് എത്തിക്കാനാണ് തുക വകയിരുത്തിയത്.

ഹെപ്പറ്റൈറ്റിസ്, അലര്‍ജി തുടങ്ങിയവക്കുള്ള മരുന്നുകളും ഇറക്കുമതി ചെയ്യുമെന്നും ഏറ്റവും ഗുണമേന്മയുള്ള മരുന്നുകളാണ് രാജ്യത്തെത്തിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് കര, വ്യോമ അതിര്‍ത്തി അടച്ചിട്ടത് മരുന്നുകളുടെ ഷിപ്പ്‌മെന്റിനെ ബാധിച്ചിട്ടില്ല. അത്യവശ്യ ഭക്ഷ്യവസ്തുക്കളും മരുന്നും കാര്‍ഗോ വിമാനങ്ങള്‍ വഴിയും കപ്പല്‍ വഴിയും എത്തിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആറുമാസത്തേക്കുള്ള കരുതല്‍ മരുന്ന് ശേഖരം കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ പക്കലുണ്ട്.

അതേസമയം ആസ്ത്മ രോഗികള്‍ ശാരീരിക അസ്വാസ്ഥ്യമുണ്ടാവുമ്പോള്‍ ഉടന്‍ ആശുപത്രിയിലെത്തണമെന്നും കോവിഡ് ബാധിച്ചാല്‍ ഗുരുതരാവസ്ഥയിലേക്ക് പോവുന്നവരില്‍ വലിയൊരു വിഭാഗം ഇത്തരക്കാരാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ആസ്ത്മ രോഗികളുടെ ആരോഗ്യ നില നിരന്തരം നിരീക്ഷിക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ഇവര്‍ പുറത്തുപോവരുതെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

Most Popular