
ഇന്‍ജുറി ടൈമില്‍ രക്ഷകനായി റോയ് കൃഷ്ണ, ഒഡിഷയെ കീഴടക്കി എ.ടി.കെ മോഹന്‍ ബഗാന്
പനാജി: ഈ സീസണിലെ മൂന്നാമത്തെ ഗോള്‍രഹിത സമനില പാലിച്ച മത്സരമായിരുന്നു ഇത്.
മത്സരം തുടങ്ങി ആദ്യ അഞ്ചുമിനിട്ടില്‍ തന്നെ മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഒഡിഷയും മോഹന്‍ ബഗാനും കളം നിറഞ്ഞുകളിച്ചു. എന്നാല്‍ എട്ടാം മിനിട്ടില്‍ തന്നെ ബഗാന്റെ ടിറിയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ ഒഡിഷയുടെ ശുഭത്തിനും മഞ്ഞക്കാര്‍ഡ് കിട്ടി.
പരുക്കന്‍ ശൈലിയിലുള്ള കളിയാണ് ഇരുടീമുകളും പുറത്തെടുത്തത്. ഗോളവസരങ്ങളേക്കാള്‍ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് ഒഡിഷയും മോഹന്‍ ബഗാനും പ്രകടിപ്പിച്ചത്.
23-ാം മിനിട്ടില്‍ മോഹന്‍ ബഗാന്റെ റോയ് കൃഷ്ണയ്ക്ക് ബോക്സിനുള്ളില്‍ അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു.
മധ്യനിര താളം കണ്ടെത്താത്തതുമൂലം ഒഡിഷയ്ക്ക് മികച്ച ഒരു അവസരം പോലും ലഭിച്ചില്ല. കഴിഞ്ഞ മത്സരത്തിലെ ഹീറോ മൗറിഷ്യോയിലേക്ക് പന്തെത്തിക്കാന്‍ മറ്റ് താരങ്ങള്‍ക്ക് സാധിച്ചില്ല.
34-ാം മിനിട്ടില്‍ വലിയൊരു സുവര്‍ണാവസരം ഒഡിഷയെത്തേടിയെത്തി. മോഹന്‍ ബഗാന്റെ ബോക്സിനുള്ളില്‍ ഒഡിഷയുടെ ജേക്കബ് ട്രാട്ടിന് ഒരു ഫ്രീ ഹെഡ്ഡര്‍ ലഭിച്ചെങ്കിലും അത് അദ്ദേഹം പുറത്തേക്ക് ഹെഡ് ചെയ്തു.
രണ്ടാം പകുതിയില്‍ പതിഞ്ഞ താളത്തിലാണ് ഇരുടീമുകളും കളിച്ചുതുടങ്ങിയത്. 48-ാം മിനിട്ടില്‍ പെനാല്‍ട്ടി ബോക്സിന്റെ തൊട്ടുപുറകില്നിന്നും ഒരു ഫ്രീകിക്ക് അവസരം മോഹന്‍ ബഗാന് ലഭിച്ചു. എന്നാല്‍ അത് വലയിലെത്തിക്കാന്‍ ബഗാന് സാധിച്ചില്ല.
58-ാം മിനിട്ടില്‍ ഒഡിഷയുടെ നന്ദകുമാര്‍ ശേഖര്‍ ഒരു ലോങ് റേഞ്ചര്‍ എടുത്തു. പക്ഷേ അത് ലക്ഷ്യത്തിലെത്തിയില്ല. പിന്നീട് കളി കൂടുതല്‍ വിരസമാകുകയായിരുന്നു. ഇരുടീമുകള്‍ക്കും വേണ്ട വിധത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്ത് മാത്രം കളിയൊതുങ്ങി.
ഒഡിഷ ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്ലറുടെ മികച്ച പ്രതിരോധ പ്രകടനമാണ് കളിയില്‍ അല്‍പ്പമെങ്കിലും ആവേശം നിറച്ചത്. 82-ാം മിനിട്ടില്‍ ഒഡിഷയുടെ അലക്സാണ്ടര്‍ നല്ലൊരു ലോങ്റേഞ്ചര്‍ എടുത്തെങ്കിലും ഗോള്‍കീപ്പര്‍ ഭട്ടാചാര്യ അത് തട്ടിയൊഴിവാക്കി.