ഇന്ത്യയിലേക്ക് വിരുന്ന് വരുന്ന ദേശാടന പക്ഷികളെ പരിചയപ്പെടാം

Flamingo

ശൈത്യകാലത്ത് നിരവധി ദേശാടന പക്ഷികളാണ് ഇന്ത്യയിലേക്ക് എത്താറുള്ളത്. സൈബീരിയന്‍ പക്ഷികളായ സൈബീരിയന്‍ കൊക്കുകള്‍, ഗ്രേറ്റര്‍ ഫ്‌ലമിംഗോ, ഡെമോയിസെല്‍ കൊക്ക് എന്നിവ കൂടാതെ അനേകം പക്ഷികളുടെ ശൈത്യകാല വസതിയാണ് നമ്മുടെ രാജ്യം.എല്ലാ വര്‍ഷവും ശൈത്യകാലത്തും വേനല്‍ക്കാലത്തും ഭക്ഷണത്തിനും പ്രജനനത്തിനും കൂടുണ്ടാക്കാനും ഇന്ത്യയിലെക്ക് വരുന്ന ചില ദേശാടന പക്ഷികളെ ( Migratory birds) പരിചയപ്പെടാം.

greater flamingo

1. ഗ്രേറ്റര്‍ ഫ്‌ലമിംഗോ

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന അരയന്ന കുടുംബത്തിലെ ഏറ്റവും വലിയ ഇനമാണ് ഗ്രേറ്റര്‍ ഫ്‌ലമിംഗോ. നാല്‍ സരോവര്‍ പക്ഷിസങ്കേതം, ഖിജാദിയ പക്ഷിസങ്കേതം, ഫ്‌ലമിംഗോ സിറ്റി, ഗുജറാത്തിലെ തോല്‍ പക്ഷി സങ്കേതം എന്നിവിടങ്ങളില്‍ ശൈത്യകാലത്ത് ഈ ദേശാടന പക്ഷികളെ കാണാന്‍ കഴിയും.

 

syberr

2.സൈബീരിയന്‍ കൊക്കുകള്‍

മഞ്ഞിന്റെ വെണ്മയുള്ള തൂവലുകളാണ് സൈബീരിയന്‍ കൊക്കുകളുടെ പ്രത്യേകത. ശൈത്യകാലത്താണ് ഈ കൊക്കുകള്‍ ഇന്ത്യയിലേക്ക് എത്തുന്നത്. റഷ്യയിലെയും സൈബീരിയയിലെയും ആര്‍ട്ടിക് തുണ്ട്രയിലാണ് ഈ കൊക്കുകളെ കണ്ടുവരുന്നത്. ഈ ദേശാടന പക്ഷികള്‍ ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ്. 2002 വരെ ഭരത്പൂര്‍ കെയ്ലാഡിയോ നാഷണല്‍ പാര്‍ക്കില്‍ ഈ കൊക്കുകളെ കണ്ടുവരാറുണ്ട്.

-great-white-pelican

3. ഗ്രേറ്റ് വൈറ്റ് പെലിക്കന്‍

വലിയ വെളുത്ത പെലിക്കന്‍ റോസി പെലിക്കന്‍ എന്നും അറിയപ്പെടുന്ന ഈ പക്ഷിക്ക് വെണ്‍ കൊതുമ്ബന്നം എന്ന് മലയാളത്തില്‍ പേരുണ്ട്. കിഴക്കന്‍ യൂറോപ്പ്, ആഫ്രിക്ക, വടക്കുപടിഞ്ഞാറന്‍ ഇന്ത്യ എന്നിവിടങ്ങളില്‍ ഈ പക്ഷികളെ കാണപ്പെടുന്നുണ്ട്. ശൈത്യകാലത്താണ് ഗ്രേറ്റ് വൈറ്റ് പെലിക്കന്‍ ഇന്ത്യയിലേക്ക് എത്തുന്നത് ഈ സമയത്ത് പ്രധാനമായും അസം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഇവയെ കാണാം.

Asiatic-Sparrowhawk-Japanese-Sparrowhawk-4

4. ഏഷ്യാറ്റിക് സ്പാരോ-ഹോക്ക്

ഏഷ്യാറ്റിക് സ്പാരോ-ഹോക്ക് ഒരു ഇര പിടിയന്‍ പക്ഷിയാണ്. കഴുകന്മാരെപ്പോലുള്ള വലിയ ഇരപിടിയന്‍ പക്ഷികളുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ ഇത് ചെറിയ പക്ഷിയാണ്. ശൈത്യകാലത്താണ് ഇവ ഇന്ത്യയിലേക്ക് പറന്നെത്തുന്നത്.

നീലകണ്ഠപക്ഷി

5. നീലകണ്ഠപക്ഷി

വടക്കേ ആഫ്രിക്കയിലെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും വരണ്ട ഊഷരപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു ചെറിയ പക്ഷിയാണ് നീലകണ്ഠപക്ഷി അഥവ ബ്ലൂത്രോട്ട്. രാജസ്ഥാനിലെ ഭരത്പൂരിലെ കിയോലാഡിയോ ദേശീയ ഉദ്യാനത്തില്‍ ഈ പക്ഷികളെ കണ്ട് വരാരുണ്ട്. തൃശൂരിലെ കോള്‍ നിലങ്ങളില്‍ ഈ പക്ഷികളെ കണ്ടിരുന്നതായും പറയപ്പെടുന്നു.