Friday, October 7, 2022
HomeNewsഖത്തറിലേക്ക് കടത്താ൯ ശ്രമിച്ച നിരോധിത പുകയില കസ്റ്റംസ് വകുപ്പ് പിടികൂടി

ഖത്തറിലേക്ക് കടത്താ൯ ശ്രമിച്ച നിരോധിത പുകയില കസ്റ്റംസ് വകുപ്പ് പിടികൂടി

ദോഹ: ഖത്തറിലേക്ക് കടത്താ൯ ശ്രമിച്ച നിരോധിത പുകയില കസ്റ്റംസ് വകുപ്പ് പിടികൂടി. 4,639 കിലോഗ്രാം നിരോധിത പുകയിലയാണ് പിടികൂടിയത്. വളചാക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ പുകയില ഉൽപ്പന്നങ്ങളുടെ നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ദിവസങ്ങൾക്ക് മുമ്പ് മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമവും കസ്റ്റംസ് തകർത്തിരുന്നു. കാർ ചാർജർ അടങ്ങിയ പാഴ്‌സലിനുള്ളിൽ നിന്നുമാണ് 169 ക്യാപ്റ്റഗൺ ഗുളികകളും 41 ലിറിക്ക ഗുളികകളും കണ്ടെത്തിയത്. ഈ മാസം ആദ്യം മുതൽ ഇതുവരെ മൂന്ന് ജപ്‌തികൾ കസ്റ്റംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കള്ളക്കടത്ത് തടയുന്നതിനായി കസ്റ്റംസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Most Popular