മനാമ: കൊറോണ പ്രതിസന്ധി മൂലം ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ബഹ്‌റൈനിലെയും ഒമാനിലെയും ഇന്ത്യന്‍ എംബസികളും ശേഖരിച്ചു തുടങ്ങി. ബഹ്‌റയ്‌നില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/FCWAxcy2JsUtzY3L6 എന്ന ലിങ്കിലും ഒമാനില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ https://bit.ly/3d2a6dy എന്ന ലിങ്കിലു ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. കുടുംബാംഗങ്ങളില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം ഫോം പൂരിപ്പിച്ച് നല്‍കണം. .
വിമാനസര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും വിവരശേഖരണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എംബസി അറിയിച്ചു.
മെയ് ആദ്യവാരത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ വിമാന സര്‍വീസ് തുടങ്ങിയേക്കുമെന്നാണ് റിപോര്‍ട്ട്. ഇതില്‍ അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഗര്‍ഭിണികള്‍ക്കും പ്രായമേറിയവര്‍ക്കുമാണ് മുന്‍ഗണന. ഖത്തര്‍, യുഎഇ, സൗദി അറേബ്യ ഇന്ത്യന്‍ എംബസികളും വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ലിങ്കുകള്‍ താഴെ
1 ബഹ്‌റൈനില്‍ ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
2. ഒമാനില്‍ ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
2. യുഎഇയില്‍ ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
3. സൗദിയില്‍ ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
4. ഖത്തറിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
The Indian Embassy in Bahrain has begun collecting information on those who wish to return to India from Bahrain due to the corona crisis.