ദോഹ: ഹമദ് വിമാനത്താവളത്തില്‍ പതിമൂന്നോളം വനിതകളെ മോശം രീതിയില്‍ ദേഹ പരിശോധന ചെയ്ത സംഭവത്തില്‍ ഖത്തറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂസിലന്റ് സര്‍ക്കാര്‍. ഖത്തറിന്റെ ഈ പ്രവര്‍ത്തനം ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല. ഈ അതൃപ്തി തങ്ങള്‍ ഖത്തര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട് എന്നും വിഷയത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ ഉടന്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമാണ് തങ്ങള്‍ പ്രതീക്ഷിക്കുനന്നതെന്നും ന്യൂസിലന്റ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ന്യൂസിലന്റ് വിദേശകാര്യ മന്ത്രാലയമാണ് കഴിഞ്ഞ ദിവസമാണ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. ദേഹ പരിശോധനക്ക് വിധേയമാവേണ്ടി വന്ന വനിതകളില്‍ ന്യൂസിലന്റ് പൗര ഉള്‍പ്പെട്ടിരുന്നു. അതേസമയം, സംഭവത്തില്‍ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ച ഖത്തര്‍ ഇക്കാര്യത്തില്‍ ഉടന്‍ വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.