Wednesday, July 6, 2022
HomeUncategorizedബോഡി ഷെയ്മിങ്ങ്: ദുരനുഭവം തുറന്നുപറഞ്ഞ്‌ വിദ്യാ ബാലൻ

ബോഡി ഷെയ്മിങ്ങ്: ദുരനുഭവം തുറന്നുപറഞ്ഞ്‌ വിദ്യാ ബാലൻ

ന്യൂഡല്‍ഹി: ബോഡി ഷെയിമിങ്ങിന് വിധേയയായതിന്റെ ദുരുനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ബോളിവുഡ് നടിയും ദേശീയ പുരസ്‌കാര ജേത്രി കൂടിയായ വിദ്യാബാലന്‍. ഒരുപാട് കാലം സ്വന്തം ശരീരത്തെ താന്‍ വെറുത്തിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി.

‘ജീവിതത്തില്‍ ഉടനീളം എനിക്ക് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ദീര്‍ഘനാള്‍ എന്റെ സ്വന്തം ശരീരത്തെ ഞാന്‍ വെറുത്തു. ശരീരമെന്നെ വഞ്ചിച്ചു എന്നു വരെ ചിന്തിച്ചു. സമ്മര്‍ദത്തിലായിരുന്ന നാളുകളില്‍ എനിക്ക് ദേഷ്യം വന്നു. ഇച്ഛാഭംഗയായി’ എന്ന് താരം പറഞ്ഞു. സിനിമാ ബന്ധമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഈ വിഷമഘട്ടം അവസാനിക്കില്ല എന്ന് എന്നോട് പറയാന്‍ ആരുമുണ്ടായിരുന്നില്ല. എന്റെ തടി ഒരു ദേശീയ പ്രശ്നമായി കഴിഞ്ഞിരുന്നു. ഞാന്‍ എന്നും ഒരു തടിച്ചിയായിരുന്നു. എന്റെ തടി മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്നമല്ല എന്ന് പറയാനുള്ള സാഹചര്യത്തിലായിരുന്നില്ല ഞാന്‍. എന്നാല്‍ ഞാന്‍ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നുവെന്ന് നടി കൂട്ടിച്ചേര്‍ത്തു.

സ്വന്തം ശരീരത്തെ സ്നേഹിച്ച് മുമ്പോട്ടു പോകുന്നത് എളുപ്പമായിരുന്നില്ല എന്ന് അവര്‍ പറയുന്നു. ഓരോ ദിവസവും താന്‍ സ്വയം അംഗീകരിച്ചു മുമ്പോട്ടു പോയി. അതോടെ ജനങ്ങളില്‍ കൂടുതല്‍ സ്വീകാര്യയായി. അവര്‍ സ്നേഹവും അനുമോദനവും നല്‍കാന്‍ തുടങ്ങിയതായി വിദ്യാബാലന്‍ പറഞ്ഞു.

Most Popular